മുതിർന്ന മാധ്യമ പ്രവർത്തകൻ കെഎം റോയ് അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകൻ കെഎം റോയ് അന്തരിച്ചു
കെഎം റോയ്
കെഎം റോയ്

കൊച്ചി: മുതിർന്ന മാധ്യമ പ്രവർത്തകൻ കെഎം റോയ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണം. 82 വയസായിരുന്നു. കടവന്ത്രയിലെ വീട്ടിലായിരുന്നു അന്ത്യം.  

ഇം​ഗ്ലീഷ്, മലയാളം പത്രപ്രവർത്തനത്തിൽ ഒരുപോലെ തിളങ്ങിയ വ്യക്തിയായിരുന്നു അദ്ദേഹം. കേരള ഭൂഷണം, ദി ഹിന്ദു, എക്കണോമിക്സ് ടൈംസ്, മം​ഗളം, വാർത്താ ഏജൻസിയായ യുഎൻഐ എന്നിവയിൽ പ്രവർത്തിച്ചു. 

അര നൂറ്റാണ്ട് പത്രപ്രവർത്തന രം​ഗത്ത് സജീവമായിരുന്നു. ഏറെ നാളായി രോ​ഗ ബാധിതനായി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

എറണാകുളം മഹാരാജാസ് കോളജിൽ എംഎ വിദ്യാർത്ഥിയായിരിക്കെയാണ് അദ്ദേഹം പത്രപ്രവർത്തന രം​ഗത്തെത്തുന്നത്. കേരള പത്രപ്രവർത്തക യൂനിയന്റെ പ്രസിഡന്റായി കെഎം റോയ് രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിരവധി പുസ്തകങ്ങളും അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്. മൂന്ന് നോവലുകളും രണ്ട് യാത്രാ വിവരണങ്ങളും ഉൾപ്പെടെ 12 പുസ്തകങ്ങളാണ് കെഎം റോയ് എഴുതിയിട്ടുള്ളത്. 

സ്വദേശാഭിമാനി കേസരി പുരസകാരം ഉൾപ്പെടെ അനേകം ബഹുമതികൾ സ്വന്തമാക്കിയിട്ടുണ്ട് അദ്ദേഹം. സംസ്കാരം നാളെ തേവര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com