പിഎസ്‌സി ചോദ്യപേപ്പര്‍ മാറി; പരീക്ഷാര്‍ത്ഥികള്‍ വലഞ്ഞു

പിഎസ്‌സിയുടെ വകുപ്പ് തല പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറി നല്‍കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: പിഎസ്‌സിയുടെ വകുപ്പ് തല പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറി നല്‍കി. എല്‍ഡി ക്ലാര്‍ക്കുമാര്‍ക്കായി നടത്തിയ പരീക്ഷയിലാണ് അബദ്ധം സംഭവിച്ചത്. ഡിസ്ട്രിക്ട് ഓഫീസ് മാന്വല്‍ ചോദ്യത്തിന് പകരം സെക്രട്ടറിയറ്റ് ഓഫീസ് മാന്വല്‍ ചോദ്യപേപ്പറാണ് നല്‍കിയത്.

മണക്കാട് വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരീക്ഷയിലാണ് അബദ്ധം സംഭവിച്ചത്. ഇത് മനസിലാക്കിയപ്പോള്‍ ചില ക്ലാസുകളില്‍ മാത്രമാണ് ചോദ്യപേപ്പര്‍ മാറ്റി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com