ഹർത്താൽ; നാളെ കെഎസ്ആർടിസി ബസുകളും ഓടില്ല; അവശ്യ സർവീസ് മാത്രം

ഹർത്താൽ; നാളെ കെഎസ്ആർടിസി ബസുകളും ഓടില്ല; അവശ്യ സർവീസ് മാത്രം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കെഎസ്ആർടിസി സാധാരണ നടത്തുന്ന ബസ് സർവീസുകൾ നാളെ ഉണ്ടാകില്ല. തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിന്റെ പശ്ചാത്തലത്തിലാണ് കോർപറേഷന്റെ ഈ തീരുമാനം. യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാൻ സാധ്യത ഇല്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാൻ സാധ്യതയുള്ളതിനാലും സാധാരണ ഗതിയിൽ നടത്തുന്ന സർവീസുകൾ ഉണ്ടായിരിക്കുന്നതല്ലെന്ന് മാനേജിങ് ഡയറക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അവശ്യ സർവീസുകൾ വേണ്ടിവന്നാൽ പൊലീസിന്റെ നിർദ്ദേശപ്രകാരവും ആവശ്യം പരിഗണിച്ചും മാത്രം നടത്തും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ അതാത് യൂണിറ്റിന്റെ പരിധിയിൽ വരുന്ന ആശുപത്രികൾ, റയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടിൽ പരിമിതമായ ലോക്കൽ സർവ്വിസുകൾ പൊലീസ്  അകമ്പടിയോടെയും മാത്രം അയയ്ക്കാൻ ശ്രമിക്കും.

ദീർഘദൂര സർവീസുകൾ തിങ്കളാഴ്ച വൈകീട്ട് ആറിന് ശേഷം  ഉണ്ടായിരിക്കും. ദീർഘദൂര സർവീസുകൾ അടക്കം എല്ലാ സ്റ്റേ സർവീസുകളും തിങ്കളാഴ്ച വൈകീട്ട് ആറിറ് ശേഷം ഡിപ്പോകളിൽ നിന്നു ആരംഭിക്കും. യാത്രക്കാരുടെ ബാഹുല്യം അനുഭവപ്പെട്ടാൽ അധിക ദീർഘദൂര സർവീസുകൾ അയക്കുന്നതിന് ബസുകളും ജീവനക്കാരെയും യൂണിറ്റുകളിൽ ക്രമീകരിച്ചിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com