മാതാ അമൃതാനന്ദമയിക്ക് ഇന്ന് ജന്മദിനം; ആഘോഷങ്ങളില്ല, സാധനാദിനമായി ആചരിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2021 09:25 AM  |  

Last Updated: 27th September 2021 09:25 AM  |   A+A-   |  

amritanandamayi_birthday

ചിത്രം; ഫേയ്സ്ബുക്ക്

 

കൊച്ചി; മാതാ അമൃതാനന്ദമയിയുടെ 68ാം ജന്മദിനം ഇന്ന്. ആഘോഷങ്ങൾ ഒഴിവാക്കി സാധനാദിനമായി ആചരിക്കുമെന്ന് മഠം അധികൃതര്‍ അറിയിച്ചു. യജ്ഞങ്ങളും പ്രാർത്ഥനാ ചടങ്ങുകളും ലളിതമായ രീതിയിൽ കൊല്ലം വളളിക്കാവ് അമൃതപുരി ആശ്രമത്തിൽ നടക്കും. കോവിഡിന്റെയും പ്രകൃതിക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിലാണ് ആഘോഷങ്ങളെല്ലാം ഈ വര്‍ഷവും ഒഴിവാക്കുന്നത്.

അമൃതാനന്ദമയിയുടെ ജന്മദിനത്തോടനുബന്ധിച്ച് 193 രാജ്യങ്ങളിലെ ഭക്തർ  ലോകസമാധാനത്തിനായി പ്രാർത്ഥനകളിൽ മുഴുകും. യജ്ഞങ്ങളും പ്രാർത്ഥനാ ചടങ്ങുകളും ലളിതമായ രീതിയി‌ലാണ് അമൃതപുരി ആശ്രമത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ഗുരുപാദുക പൂജയ്ക്ക് ശേഷം മാതാ അമൃതാനന്ദമയി ജന്മദിന സന്ദേശം നല്‍കും. സാധനാനിഷ്ഠകളോടെ ജന്മദിനത്തെ ഭക്തസമൂഹം വരവേൽക്കണമെന്ന് മഠം ഉപാധ്യക്ഷൻ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.ലോകമെങ്ങുമുളള ഭക്തര്‍ക്ക് ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ ചടങ്ങുകള്‍ തല്‍സമയം വീക്ഷിക്കാനാകും.