'വിജയത്തിന്റെ വാതിൽ, വാളിന്റെ തണലിൽ', തീവ്രവാദത്തിലേക്ക് ആകർഷിക്കുന്ന ജിഹാദ് പുസ്തകം; നിരോധിക്കണമെന്ന് ഡിജിപി

'ബുക്ക് ഓഫ് ജിഹാദ്' എന്നാണ് ഇത് അറിയപ്പെടുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഈജിപ്ഷ്യൻ മുസ്ലീം പണ്ഡിതൻ അഹമ്മദ് ഇബ്രാഹിം അൽ ദുംയാതി എഴുതിയ പുസ്തകം നിരോധിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതാണ് ഈ പുസ്തകമെന്ന് പറഞ്ഞാണ് ഡിജിപി നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. 'വിജയത്തിന്റെ വാതിൽ, വാളിന്റെ തണലിൽ' എന്നാണ് പുസ്തകത്തിന്റെ പേര്. 'ബുക്ക് ഓഫ് ജിഹാദ്' എന്നാണ് ഇത് അറിയപ്പെടുന്നത്. 

മത സ്പർധ വളർത്തുന്ന ഉള്ളടക്കമാണ് പുസ്തകത്തിന്റേതെന്നും സംഘടനകളിൽ ചേരാൻ യുവാക്കളെ പ്രേരിപ്പിക്കുന്നതാണ് ഇതെന്നും ഡിജിപി പറയുന്നു. മഷാരി അൽ അഷ്വാക് എന്ന ഈ പുസ്തകം മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് ആരെന്ന് വ്യക്തമല്ല. അനിൽകാന്തിന്റെ നിർദേശത്തിന് പിന്നാലെ പുസ്തകം പഠിക്കാൻ സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. പിആർഡി ഡയറക്ടർ എസ് ഹരികിഷോർ, ആഭ്യന്തര സുരക്ഷ ഐജി ജി സ്പർജൻ കുമാർ, ഡോക്ടർ എൻ കെ ജയകുമാർ എന്നിവരാണ് സമിതി അംഗങ്ങൾ. 

പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതനാണ് ഇബ്രാഹിം അൽ ദുംയാതി എന്നാണ് കരുതുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com