വിനോദയാത്രയ്ക്കിടെ ബാലികയെ ലൈംഗികമായി പീഡിപ്പിച്ചു; 46കാരന് 20 വര്‍ഷം കഠിനതടവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2021 04:38 PM  |  

Last Updated: 30th September 2021 04:38 PM  |   A+A-   |  

sexual assault

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: വിനോദയാത്രയ്ക്കിടെ ബാലികയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്ക്‌ 20 വര്‍ഷം കഠിനതടവ്. കോഴിക്കോട് എരമംഗലം സ്വദേശി ഷിബുവിനെയാണ് കൊയിലാണ്ടി കോടതി ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു

2018 ലാണ് കേസിനാസ്പദമായ സംഭവം. വയനാട്ടില്‍ വിനോദയാത്ര പോയ സമയത്ത് ബസില്‍ വെച്ച് ബാലികയെ പീഡിപ്പിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി പി ആണ് ശിക്ഷ വിധിച്ചത്. ബാലുശ്ശേരി പൊലീസ് അന്വേഷിച്ച കേസില്‍ പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി ജെതിന്‍ ഹാജരായി.