കണ്ണൂരിനെ ആവേശത്തിലാഴ്ത്തി സിപിഎം; വമ്പന്‍ റെഡ് വോളന്റിയര്‍ മാര്‍ച്ച് (വീഡിയോ)

2000 വോളന്റിയര്‍മാരാണ് മാര്‍ച്ചില്‍ അണിനിരന്നത്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്


കണ്ണൂര്‍: കണ്ണൂരിനെ ആവേശത്തിലാഴ്ത്തി സിപിഎ പാര്‍ട്ടി കോണ്‍ഗ്രസിന്റ റെഡ് വോളന്റിയര്‍ മാര്‍ച്ച്. വൈകുന്നേരം നാലിന് ഇ കെ നായനാര്‍ അക്കാദമിയില്‍ നിന്ന് പൊതുസമ്മേളന വേദിയായ കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തിലെ എകെജി നഗറിലേക്ക് നടന്ന മാര്‍ച്ച് വീക്ഷിക്കാന്‍ പതിനായിരരക്കണക്കിന് പേരാണ് പാതയോരങ്ങളില്‍ നിലയുറപ്പിച്ചത്. 

2000 വോളന്റിയര്‍മാരാണ് മാര്‍ച്ചില്‍ അണിനിരന്നത്. ജില്ലാ വോളന്റിയര്‍ ക്യാപ്റ്റനും സിപിഎം ഇരിട്ടി ഏരിയാ സെക്രട്ടറിമായ കെ വി സക്കീര്‍ ഹുസൈനും  വൈസ് ക്യാപ്റ്റനും തലശേരി ഏരിയാകമ്മിറ്റി അംഗവുമായ  എ കെ രമ്യയുമാണ് ചെമ്പടയെ നയിച്ചത്. 18 ഏരിയകളില്‍ 31  റെഡ് വോളന്റിയര്‍മാര്‍ ഉള്‍പ്പടുന്ന രണ്ട്  വീതം പുരുഷ-വനിത  സ്‌ക്വാഡകളാണുണ്ടായിരുന്നത്. 

ആറളം ഫാമിലെ  ആദിവാസി സ്ത്രീകളുടെ  വനിതാ സ്‌ക്വാഡ് മാര്‍ച്ചില്‍ പങ്കെടുത്തത്  ആവേശമായി. പ്രഭാത് ജംങ്ഷന്‍, പ്ലാസ ജങ്ഷന്‍, മുനീശ്വരന്‍ കോവിലൂടെ  പഴയ ബസ്റ്റാന്‍ഡ് വഴിയാണ് മാര്‍ച്ച് എകെജി നഗറില്‍ പ്രവേശിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com