തൃശൂര്‍: കള്ളനോട്ടുകളുമായി യുവാവിനെ തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്ന് പൊലീസ് പിടികൂടി. കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം സ്വദേശി ശരത്ത് ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 100 ന്റെയും 500 ന്റെയും വ്യാജ നോട്ടുകള്‍ കണ്ടെടുത്തു.
ലോട്ടറി വില്പനക്കാര്‍ക്കും ബാറുകളിലുമാണ് പ്രതി കള്ളനോട്ടുകള്‍ ചെലവഴിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ ഉപദ്രവിച്ച കേസിലും എറണാകുളത്തും തൃശ്ശൂരും ആയി നിരവധി കഞ്ചാവ്, അടിപിടി കേസുകളിലും ശരത് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ശരത്തിന്റെ കൈയില്‍ നിന്നും 100 ന്റെയും 500ന്റെയും കള്ളനോട്ടുകള്‍ കണ്ടെടുത്തു. കള്ളനോട്ടുകളുടെ ഉറവിടത്തെ പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.
തൃശ്ശൂര്‍ ഈസ്റ്റ് എസ്.എച്ച്.ഒ ലാല്‍ കുമാറിന്റെ നേതൃത്ത്വത്തിലുള്ള സംഘവും, സിറ്റി ഷാഡോ പൊലീസും സംയുകത്മായാണ് പ്രതിയെ പിടികൂടിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക