കൊച്ചി: അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ട്രാഫിക് ഡ്യൂട്ടിക്കിടയിൽ പൊലീസുകാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു തടയണമെന്നു ഹൈക്കോടതി. പൊലീസുകാരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന ഇത്തരം പ്രവർത്തികൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് ദൃശ്യങ്ങൾ പകർത്തി പരാതി നൽകാൻ സംവിധാനം വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
കെ എ അബൂബക്കർ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് അമിത് റാവലിന്റെ നിർദേശം. സ്റ്റോപ്പുകളിൽ മാത്രം നിർത്താൻ ബസുകൾക്കും ഓട്ടോറിക്ഷകൾക്കും നിർദേശം നൽകണം എന്നും ഹൈക്കോടതി നിർദേശിക്കുന്നു. വാഹനങ്ങളിൽ നിന്നു പ്രഷർ ഹോണുകൾ നീക്കം ചെയ്തതായി ഉറപ്പാക്കണം.
ശ്രദ്ധയില്ലാതെ ഓട്ടോറിക്ഷകൾ റോഡിൽ വെട്ടിത്തിരിക്കുന്നതു തടയണം. പരാതി നൽകാൻ ബസുകളിലും ഓട്ടോറിക്ഷകളിലും രണ്ടു ടോൾ ഫ്രീ നമ്പറുകൾ പ്രദർശിപ്പിക്കണം. സൈഡ് വ്യൂ, ബാക്ക് വ്യൂ മിററുകൾ ബസുകളിലും ഓട്ടോകളിലും ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം എന്നും കോടതി നിർദേശിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക