ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ചു; ഭര്‍തൃസഹോദരി മര്‍ദിച്ചിരുന്നതായി പരാതി 

വ്യാഴാഴ്ച കുട്ടികളെ സ്കൂളിൽ വിട്ട ശേഷം മുകൾ നിലയിലേക്കു പോയ ഷീന ഏറെ നേരം കഴിഞ്ഞും തിരികെ വന്നില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊല്ലം: ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്തി. കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരത്ത് ആണ് സംഭവം. പവിത്രേശ്വരം വഞ്ചിമുക്ക് സ്വദേശിനി ഷീന(34)യാണ് മരിച്ചത്. 

വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഷീനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച കുട്ടികളെ സ്കൂളിൽ വിട്ട ശേഷം മുകൾ നിലയിലേക്കു പോയ ഷീന ഏറെ നേരം കഴിഞ്ഞും തിരികെ വന്നില്ല. ഇതോടെ അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഷീനയുടെ ഭർത്താവ് രാജേഷ് വിദേശത്താണ്. രാജേഷിന്റ മാതാപിതാക്കൾക്കും സഹോദരിക്കും, സഹോദരിയുടെ ഭർത്താവിനും ഒപ്പമാണ് ഷീന താമസിച്ചിരുന്നത്. രാജേഷിന്റെ സഹോദരി ഷീനയെ മർ‌ദിക്കാറുണ്ടായിരുന്നതായാണ് ഷീനയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. 

ഭർത്താവിന്റെ മുൻപിൽ വെച്ച് പോലും ഭർതൃസഹോദരി ഷീനയെ മർദിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. മരണത്തിൽ പുത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com