ആറന്മുള വള്ളസദ്യയ്ക്ക് പോയ വള്ളം ഒഴുക്കില്‍പെട്ട് മറിഞ്ഞു

വള്ളസദ്യക്കായി ബോട്ടില്‍ കെട്ടിവലിച്ച് കൊണ്ടുവന്ന പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്
അപകടത്തില്‍പ്പെട്ട പള്ളിയോടം/ ടെലിവിഷന്‍ ദൃശ്യം
അപകടത്തില്‍പ്പെട്ട പള്ളിയോടം/ ടെലിവിഷന്‍ ദൃശ്യം

പത്തനംതിട്ട:ആറന്മുള വള്ളസദ്യയ്ക്ക് പോയ കോടിയാട്ടുകര പള്ളിയോടം പമ്പയാറ്റില്‍ ഒഴുക്കില്‍പെട്ട് മറിഞ്ഞു. പള്ളിയോടത്തിലെ പത്തുപേരും നീന്തിക്കയറി രക്ഷപ്പെട്ടു. വള്ളസദ്യക്കായി ബോട്ടില്‍ കെട്ടിവലിച്ച് കൊണ്ടുവന്ന പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്.  

പടിഞ്ഞാറൻ ഭാഗത്തുനിന്ന് കിഴക്കൻ ഭാഗത്തേക്കാണ് ഈ പള്ളിയോടം വരേണ്ടത്. ശക്തമായ ഒഴുക്കുള്ളതിനാൽ തുഴഞ്ഞുകൊണ്ട് വരാനാകില്ല. ബോട്ടിൽ കെട്ടിവലിച്ച് കൊണ്ടുവരുന്നതിനിടെ ചെങ്ങന്നൂർ പുത്തൻകാവ് പാലത്തിനു സമീപം അത്തിമുക്കിൽ കയത്തിനു സമീപം മറിയുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com