
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടാക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മധുക്കേസില്‍ പ്രതിയായ അബ്ബാസിന്റെ ഡ്രൈവര്‍ ഷിഫാന്‍ ആണ് അറസ്റ്റിലായത്. മധുവിന്റെ അമ്മയും സഹോദരിയും നല്‍കിയ പരാതിയിലാണ് നടപടി.
കേസില്‍ നിന്ന് പിന്മാറാന്‍ മുക്കാലി സ്വദേശി അബ്ബാസ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി മധുവിന്റെ അമ്മയും സഹോദരിയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജൂലായ് എട്ടിനായിരുന്നു പ്രതികള്‍ വീട്ടിലത്തി ഇവരെ ഭീഷണിപ്പെടുത്തിയത്. കേസില്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ മധുവിന്റെ അമ്മ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
മണ്ണാര്‍ക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അബ്ബാസിന്റെ ഡ്രൈവറായ ശിഫാനെ പൊലീസ് പിടികൂടിയത്. ഒരുവൈദ്യശാലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക