ഗവര്‍ണര്‍ ആരിഫ് മു​​ഹമ്മദ് ഖാൻ
ഗവര്‍ണര്‍ ആരിഫ് മു​​ഹമ്മദ് ഖാൻ

രാഷ്ട്രീയ മുന്‍വിധികളോടെ പെരുമാറരുത്; സര്‍വകലാശാല നിയമങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കിയില്ല; ഗവര്‍ണര്‍ക്ക് എതിരെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ്

ഗവര്‍ണറുടെ നടപടി അതിരുവിട്ടതും അപലപനീയവുമാണെന്ന് സിന്‍ഡിക്കേറ്റ് വിമര്‍ശിച്ചു

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ്. ഗവര്‍ണറുടെ നടപടി അതിരുവിട്ടതും അപലപനീയവുമാണെന്ന് സിന്‍ഡിക്കേറ്റ് വിമര്‍ശിച്ചു. ഗവര്‍ണര്‍ രാഷ്ട്രീയ മുന്‍വിധികളോടെ പെരുമാറരുത്. സര്‍വകലാശാല നിയമങ്ങള്‍ ഗവര്‍ണര്‍ പൂര്‍ണമായി മനസ്സിലാക്കിയില്ല. ഇതിന്റെ തുടര്‍ച്ചയാണ് വിസിയ്ക്ക് എതിരായ വ്യക്തിപരമായ അധിക്ഷേപം. വിസിയ്ക്ക് എതിരായ പരാമര്‍ശം ഭരണഘടനാപദവി വഹിക്കുന്നയാളില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും സിന്‍ഡിക്കേറ്റ് വിമര്‍ശിച്ചു. 

കണ്ണൂര്‍ സര്‍വകലാശാല വിസി ക്രിമിനലാണെന്നും സിപിഎമ്മിന്റെ കേഡര്‍ ആയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. വൈസ് ചാന്‍സലര്‍ പ്രവര്‍ത്തിക്കുന്നത് എല്ലാ പരിധികളും ലംഘിച്ചാണ്. സര്‍വകലാശാലയുടെ സുതാര്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് താന്‍ നടത്തുന്നത്. തന്നെ ആര്‍ക്കും വേണമെങ്കിലും വിമര്‍ശിക്കാം, തന്റെ ഈഗോയെ തൃപ്തിപ്പെടുത്താനല്ല നടപടികളെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു

വിസിയുടെ നടപടികളെ തുടര്‍ന്ന് പരസ്യമായി വിമര്‍ശിക്കാന്‍ നിര്‍ബന്ധിതനായതാണ്. മാന്യതയുടെ അതിര്‍വരുമ്പുകള്‍ കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ലംഘിച്ചു. താന്‍ നിയപരമായാണ് പ്രവര്‍ത്തിക്കുന്നത്.ആ സ്ഥാനത്ത് ഇരുന്ന് യൂണിവേഴ്സിറ്റിയെ നശിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. വിസിക്കെതിരെ നിയമപ്രകാരമായി നടപടികള്‍ ആരംഭിച്ചതായി ഗവര്‍ണര്‍ പറഞ്ഞു.

മുന്‍പ് ചരിത്ര കോണ്‍ഗ്രസിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് വിസി സ്വീകരിച്ച നടപടികള്‍ തീര്‍ത്തും നിയമവിരുദ്ധമാണ്. അന്ന് ഗവര്‍ണര്‍ക്ക് നേരെ കൈയേറ്റമുണ്ടായി. രാജ്യത്ത് മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്ക് നേരെയോ കൈയേറ്റമുണ്ടാകാം. എന്നാല്‍ രാഷ്ട്രപതിക്കോ, ഗവര്‍ണര്‍ക്കോ നേരെ കൈയേറ്റമുണ്ടായാല്‍ അത് ഗുരുതരമായ കുറ്റമാണ്. അങ്ങനെ ഒരു സംഭവമുണ്ടായിട്ട് അത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും വിസി തയ്യാറായില്ല. തന്നെ ആ പരിപാടിക്ക് ക്ഷണിച്ചത് വിസിയായിരുന്നു. രാജ്ഭവന്‍ ആവശ്യപ്പെട്ടിട്ടുപോലും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com