മഴയില്‍ കൂറ്റന്‍ മരം കടപുഴകി കെഎസ്ആര്‍ടിസി ബസിനു മുകളിലേക്ക്;  ആര്‍ക്കും പരിക്കില്ല

കെഎസ്ആര്‍ടിസി ബസിനു മുകളിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണു
ബസിനു മുകളിലേക്കു വീണ മരം മുറിച്ചുമാറ്റുന്നു
ബസിനു മുകളിലേക്കു വീണ മരം മുറിച്ചുമാറ്റുന്നു

തൃശൂര്‍: കെഎസ്ആര്‍ടിസി ബസിനു മുകളിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണു. കൈപ്പറമ്പില്‍ ഇന്ന് ഉച്ചക്ക് 12.30 യോടെയാണ്  അപകടം. ആര്‍ക്കും പരിക്കില്ല.

കുന്നംകുളം ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനു മുകളിലേക്കാണ് മരം കടപുഴകി വീണത്. റോഡ് സൈഡില്‍ നിന്നിരുന്ന മരം ശക്തമായ മഴയെയും കാറ്റിനേയും തുടര്‍ന്ന് കടപുഴകിയത്. െ്രെഡവറുടെ തക്ക സമയത്തുള്ള ഇടപെടലിനെ തുടര്‍ന്ന് ബസ് ഒരു ഭാഗത്ത് നിര്‍ത്താന്‍ കഴിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. 

അപകടം നടന്നതോടെ കുന്നംകുളം തൃശ്ശൂര്‍ റോഡില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. വാഹനങ്ങള്‍ കൈപ്പറമ്പ്  പറപ്പൂര്‍  അമല വഴി  തിരിച്ചുവിട്ടു. കുന്നംകുളത്ത് നിന്നുള്ള അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com