'വേറെ ആരെയും കിട്ടിയില്ലേ', പൃഥ്വിരാജിനൊപ്പമുള്ള ചിത്രത്തിന് കമന്റ്; 'തഗ്ഗ്' മറുപടിയുമായി എംഎല്‍എ 

സംസ്ഥാനത്തെ ഏറ്റവും വലിയ കാല്‍നട മേല്‍പ്പാലത്തിന്റെ ഉദ്ഘാടനമാണ് കഴിഞ്ഞദിവസം തിരുവനന്തപുരത്തെ കിഴക്കേകോട്ടയില്‍ നടന്നത്
മേയര്‍ ആര്യാ രാജേന്ദ്രനും പൃഥ്വിരാജിനുമൊപ്പമുള്ള ചിത്രം വി കെ പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചപ്പോള്‍
മേയര്‍ ആര്യാ രാജേന്ദ്രനും പൃഥ്വിരാജിനുമൊപ്പമുള്ള ചിത്രം വി കെ പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചപ്പോള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ കാല്‍നട മേല്‍പ്പാലത്തിന്റെ ഉദ്ഘാടനമാണ് കഴിഞ്ഞദിവസം തിരുവനന്തപുരത്തെ കിഴക്കേകോട്ടയില്‍ നടന്നത്. പൊതുമരാമത്ത് മന്ത്രി ഉദ്ഘടനം ചെയ്ത ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത് പൃഥ്വിരാജായിരുന്നു. നടനൊപ്പമുള്ള ചിത്രം വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന് വന്ന ഒരു കമന്റിന് എംഎല്‍എ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

'വേറെ ആരെയും കിട്ടിയില്ലേ' എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇദ്ദേഹത്തിന് എന്താണ് കുഴപ്പം എന്നായിരുന്നു എംഎല്‍എയുടെ മറുപടി. നിരവധിപ്പേര്‍ പ്രശാന്തിനെയും പൃഥ്വിയെയും പുകഴ്ത്തി രംഗത്തെത്തി. തിരുവനന്തപുരത്ത് 'കടുവ' ഇറങ്ങി, കടുവയുടെ കൂടെ വട്ടിയൂര്‍കാവിന്റെ പുലികുട്ടി എന്നിങ്ങനെ നിരവധിപ്പേര്‍ ആശംസ അറിയിച്ചും മറ്റു ചിലര്‍ വിമര്‍ശനം  ഉന്നയിച്ചും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

'ഞാനൊക്കെ കോളേജില്‍ പഠിക്കുന്ന കാലത്ത് ഈ പഴവങ്ങാടിയില്‍ നിന്നും കിഴക്കേകോട്ട വരെയുളള റോഡിലാണ് സ്ഥിരം പൊലീസ് ചെക്കിങ്. വേഗതയില്‍ വണ്ടിയോടിച്ചതിന് സ്ഥിരമായി പൊലീസ് തടഞ്ഞ് നിര്‍ത്തിയിരുന്ന സ്ഥലമായിരുന്നു'  -പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പൃഥ്വിരാജ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ.

'ഞങ്ങളൊക്കെ ബൈക്കില്‍ സ്പീഡില്‍ പോയതിന് പല തവണ നിര്‍ത്തിച്ചിട്ടുണ്ട്. ആ വഴിയില്‍ ഒരു പൊതുചടങ്ങില്‍ ഇത്രയും നാട്ടുകാരുടെ സതോഷത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സത്യത്തില്‍ ഒരു പ്രത്യേക സന്തോഷമുണ്ട്. ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ട എന്ന് വിളിച്ച് പരിപാടിക്ക് ക്ഷണിക്കുന്നത്. അതുകൊണ്ട് വന്ന് കളയാമെന്ന് കരുതിയാണ് പരിപാടിക്ക് എത്തിയത്'- പൃഥ്വിരാജ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com