പൊലീസ് സ്റ്റേഷനിലെത്തി എഎസ്‌ഐയുടെ തല അടിച്ചുപൊട്ടിച്ചു; സൈനികനും സഹോദരനും അറസ്റ്റില്‍

എംഡിഎംഎയുമായി അറസ്റ്റിലായ പ്രതികളെ കാണാന്‍ എത്തിയ സൈനികനും സഹോദരനും ചേര്‍ന്നാണ് എഎസ്‌ഐ ആക്രമിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയുടെ തല അടിച്ചു പൊട്ടിച്ചു. എംഡിഎംഎയുമായി അറസ്റ്റിലായ പ്രതികളെ കാണാന്‍ എത്തിയ സൈനികനും സഹോദരനും ചേര്‍ന്നാണ് എഎസ്‌ഐ ആക്രമിച്ചത്.

പൊലീസ് സ്റ്റേഷനകത്തുകയറി ഇവര്‍ എഎസ്‌ഐ മര്‍ദ്ദിക്കുകയായിരുന്നു. സൈനികന്‍ മെഡിക്കല്‍ ലീവില്‍ നാട്ടിലെത്തിയതാണ്. ചവറ കൊട്ടുകാട് സ്വദേശി സൈനികനായ വിഷ്ണു, വിഘ്‌നേഷ് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com