കാരിയറുടെ സഹായത്തോടെ സ്വര്‍ണം കവര്‍ന്നു; അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

കാരിയറുടെ ഒത്താശയില്‍ കടത്തുകാരെ വെട്ടിച്ച് സ്വര്‍ണ്ണം കൊള്ളയടിച്ചെന്നാണ് കേസ്
അര്‍ജുന്‍ ആയങ്കി / ഫയല്‍
അര്‍ജുന്‍ ആയങ്കി / ഫയല്‍

കോഴിക്കോട്: സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസ് പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂരിന് അടുത്ത് പെരിങ്ങയില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. അര്‍ജുന്‍ ആയങ്കിയെ കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. കാരിയറുടെ ഒത്താശയില്‍ കടത്തുകാരെ വെട്ടിച്ച് സ്വര്‍ണ്ണം കൊള്ളയടിച്ചെന്നാണ് കേസ്.

ഉമ്മര്‍കോയ എന്ന ആളുമായി ചേര്‍ന്ന് നടന്ന സ്വര്‍ണം പൊട്ടിക്കല്‍ കേസിലാണ് അറസ്റ്റ്. കരിപ്പൂരിൽ ഇൻഡിഗോ വിമാനത്തിലെത്തിയ മഹേഷ് എന്ന കാരിയറിൽനിന്ന് അയാളുടെ തന്നെ ഒത്താശയോടെ സ്വർണം തട്ടുകയായിരുന്നു. കാരിയർ മഹേഷ്, ഇയാൾക്കൊപ്പമുണ്ടായിരുന്ന പരപ്പനങ്ങാടി സ്വദേശികളായ മൊയ്തീൻ കോയ, മുഹമ്മദലി, സുഹൈൽ, അബ്ദുൽ എന്നിവർ മൂന്നാഴ്ച മുന്‍പ് പിടിയിലായിരുന്നു.

ഈ സംഘത്തെ നിയന്ത്രിച്ചിരുന്നത് അർജുൻ ആയങ്കിയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. കഴിഞ്ഞ വർഷം, സ്വർണം തട്ടാനെത്തിയ അർജുൻ ആയങ്കിയുടെ സംഘത്തെ പിന്തുടർന്നവർ അടക്കം അഞ്ചുപേർ രാമനാട്ടുകരയിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.ഈ വർഷം ജൂണിൽ അര്‍ജുന്‍ ആയങ്കിയെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (കാപ്പ) പ്രകാരം നാടു കടത്തിയിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന അര്‍ജുന്‍ ആയങ്കി പാര്‍ട്ടിയുടെ മറ പിടിച്ച് സ്വര്‍ണക്കടത്തും ഗുണ്ടാപ്രവര്‍ത്തനവും നടത്തുന്നുവെന്ന ആക്ഷേപത്തെ തുടർന്ന് സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com