75 വയസ് കഴിഞ്ഞവര്‍ക്ക് 2 രൂപയ്ക്ക് ചായ; പദ്ധതിയുമായി വേങ്ങര പഞ്ചായത്ത് 

70 വയസ്സ് കഴിഞ്ഞവർക്ക് അഞ്ച് രൂപ കൊടുത്താലും പഞ്ചായത്ത് കന്റീനിൽ നിന്ന് ചായ കിട്ടും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


മലപ്പുറം: 75 വയസ്സ് കഴിഞ്ഞവർക്ക് രണ്ട് രൂപയ്ക്ക് ചായ നൽകുന്ന പദ്ധതിയുമായി മലപ്പുറം വേങ്ങര പഞ്ചായത്ത്. 70 വയസ്സ് കഴിഞ്ഞവർക്ക് അഞ്ച് രൂപ കൊടുത്താലും പഞ്ചായത്ത് കന്റീനിൽ നിന്ന് ചായ കിട്ടും. വയോ സൗഹൃദ പദ്ധതിയുടെ ഭാഗമായാണ് ഇത്.

എഴുപത് കഴിഞ്ഞവരിൽ നിന്ന് ഏഴു രൂപയാണ് നേരത്തെ ചായ വില ഈടാക്കിയിരുന്നത്. വയോജന സൗഹൃദ കിയോസ്‌ക്ക് എന്നാണ് പദ്ധതിയുടെ പേര്. വയോജനങ്ങൾ ദിവസവും ഒത്തുചേരുന്ന സായം പ്രഭ ​ഹോമിന് സമീപമാണ് പഞ്ചായത്തിന്റെ കാന്റീൻ എന്നതുകൊണ്ട് ഇവിടെ എത്തുന്നവർക്ക് ഈ കുറഞ്ഞ വില ​ഗുണം ചെയ്യും. ദിവസവും അൻപതിൽ പരം വയോജനങ്ങൾ ഇവിടെ സമയം ചിലവിടാനെത്താറുണ്ട്. 

എല്ലാ വാർഡുകളിലും വയോ ക്ലബ്ബുകൾ സ്ഥാപിക്കാനുള്ള ഒരുക്കവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്നു. രണ്ട് ലക്ഷം രൂപ ഇതിനായി ഇത്തവണ വകയിരുത്തിയി. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷനായ എ കെ  സലീം ആണ് ചായ വില കുറയ്ക്കുക എന്ന ആശയത്തിനു പിന്നിൽ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com