'ഹരിവരാസനം' രചിച്ചിട്ട് നൂറാണ്ട് ; ഒന്നര വർഷം നീളുന്ന ആഘോഷങ്ങൾ നാളെ തുടങ്ങും 

ദേവരാജൻ ചിട്ടപ്പെടുത്തി യേശുദാസ് പാടിയ ഹരിവരാസനമാണ്  നൂറ്റാണ്ടുകളായി ശബരിമലയിൽ ഉപയോഗിച്ചുപോരുന്നത്
ഫയൽ ചിത്രം
ഫയൽ ചിത്രം

പത്തനംതിട്ട: ശബരിമലയിലെ അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായ 'ഹരിവരാസനം' രചിച്ചിട്ട് 100 വർഷം. ഒന്നര വർഷം നീളുന്ന ശദാബ്ദി ആഘോഷങ്ങൾക്കാണ് പന്തളത്ത് നാളെ തുടക്കമാകുന്നത്. 

പന്തളത്തെ മണികണ്ഠൻ ആൽത്തറയ്ക്ക് സമീപം പ്രത്യേക വേദിയൊരുക്കിയാണ് ആഘോഷങ്ങൾക്ക് തുടക്കം. ഉച്ചയ്ക്ക് രണ്ടിന് എൻഎസ്എസ് കോളജിന് മുന്നിൽ നിന്ന് ശോഭയാത്ര ആരംഭിക്കും. നാലിന് പൊതു സമ്മേളനം ശബരിമല തന്ത്രി കണ്ഠരര് രാജീവരും പന്തളം പ്രതിനിധി ശശികുമാര വർമ്മയും ചേർന്ന് ഉദ്ഘാടനം ചെയ്യും. 

ഹരിവരാസനത്തിന്റെ ഒരുപാട് പതിപ്പുകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും ദേവരാജൻ ചിട്ടപ്പെടുത്തി യേശുദാസ് പാടിയതാണ് നൂറ്റാണ്ടുകളായി ശബരിമലയിൽ ഉപയോഗിച്ചുപോരുന്നത്. മധ്യമാവതി രാഗത്തിലാണു ഹരിവരാസനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പായാണ് രാത്രി 10.55ന്‌ മൈക്കിലൂടെ ഹരിവരാവസം കേൾപ്പിക്കുന്നത്. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് എല്ലാ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com