കാറിനുള്ളില്‍ രാജവെമ്പാല; ഒരു മാസം കറക്കം; ഒടുവില്‍ വീട്ടുമുറ്റത്തു നിന്നും പിടിയില്‍

പത്തടിയോളം നീളമുള്ള രാജവെമ്പാലയെയാണ് പിടികൂടിയത്
രാജവെമ്പാല /ഫയല്‍ ചിത്രം
രാജവെമ്പാല /ഫയല്‍ ചിത്രം

കോട്ടയം: കോട്ടയം ആര്‍പ്പൂക്കരയില്‍ നിന്നും രാജവെമ്പാലയെ പിടികൂടി. കോട്ടയം സ്വദേശിയുടെ കാറില്‍ ഒരുമാസം മുമ്പ് കയറിക്കൂടിയെന്ന് കരുതപ്പെടുന്ന രാജവെമ്പാലയെ അയല്‍വാസിയുടെ വീട്ടില്‍ നിന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടുന്നത്. പത്തടിയോളം നീളമുള്ള രാജവെമ്പാലയെയാണ് പിടികൂടിയത്. 

ഓഗസ്റ്റ് രണ്ടിനാണ് കോട്ടയം തൊണ്ണംകുഴി സ്വദേശി നിലമ്പൂര്‍ വഴിക്കടവിലേക്ക് പോകുന്നത്. ഇവിടെ വെച്ച് കാറിന്റെ എഞ്ചിനകത്തേക്ക് പാമ്പു കയറുന്നത് കണ്ടു. ഇതേത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചുവെന്ന് കാര്‍ ഉടമ സുജിത്ത് പറഞ്ഞു. അവര്‍ ഏറെനേരം പരിശ്രമിച്ചിട്ടും പാമ്പിനെ കണ്ടെത്താനായില്ല.

തുടര്‍ന്ന് രണ്ടുദിവസം അനക്കാതെ ഇട്ടാല്‍ പാമ്പ് ഇറങ്ങിപ്പൊയ്‌ക്കൊള്ളുമെന്ന് പറഞ്ഞു. ഇതനുസരിച്ച് മൂന്നുദിവസം കാര്‍ അവിടെ ഇട്ടു. അതിനുശേഷമാണ് പാമ്പ് ഇറങ്ങിപ്പോയി എന്ന വിശ്വാസത്തില്‍ വീട്ടിലേക്ക് പോന്നതെന്ന് സുജിത്ത് പറഞ്ഞു.  

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പാമ്പിന്റെ പടം പൊഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വാവ സുരേഷിനെ വിവരം അറിയിച്ചു. വാവാ സുരേഷെത്തി കാര്‍ അഴിച്ച് വ്യാപകമായി പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായിരുന്നില്ല. ഇന്നുരാവിലെ അയല്‍വീടിന്റെ വീടിന്റെ മുന്നില്‍ രാജവെമ്പാലയെ കണ്ടെത്തുകയായിരുന്നു.

ഈ വാഹനവുമായി എറണാകുളം, നെടുമ്പാശ്ശേരി, കൊല്ലം, തിരുവനന്തപുരം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ പോയിരുന്നു. ഈ സമയത്തെല്ലാം പാമ്പ് കാറിലുണ്ടായിരുന്നു എന്നാണ് മനസ്സിലാകുന്നതെന്ന് സുജിത്ത് പറഞ്ഞു. മറ്റൊരു സുഹൃത്തും ഈ കാറുമായി പോയിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com