ഓണാഘോഷം: വാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയുള്ള അഭ്യാസ പ്രകടനങ്ങള്‍ വേണ്ട, കര്‍ശന നടപടി

വാഹനങ്ങളില്‍ അമിത ശബ്ദ വെളിച്ച സംവിധാനങ്ങള്‍ ഘടിപ്പിച്ച് പരിപാടികള്‍ സംഘടിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഓണാഘോഷ പരിപാടികളുടെ ഭാഗമായോ അല്ലാതെയോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പൊതു നിരത്തുകളിലോ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി നിയമവിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കുന്നത് നിരോധിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. വാഹനങ്ങളില്‍ അമിത ശബ്ദ വെളിച്ച സംവിധാനങ്ങള്‍ ഘടിപ്പിച്ച് പരിപാടികള്‍ സംഘടിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം നിയമ വിരുദ്ധമായ അഭ്യാസ പ്രകടനങ്ങള്‍ നടക്കുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണം. കുട്ടികളുടെ സുരക്ഷയെ കരുതി മാതാപിതാക്കളും ഇവരുടെ വാഹന ഉപയോഗം നിരീക്ഷിക്കണം. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാവുന്നതാണ്. ഫോട്ടോ/ വീഡിയോ സഹിതം അതാത് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ മാരെ വിവരം അറിയിക്കണമെന്നും മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാക്കണമെന്നും കമ്മിഷന്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com