സിഗ്നല്‍ തകരാര്‍: ട്രെയിന്‍ ഗതാഗതം താറുമാറായി; തീവണ്ടികള്‍ വൈകിയോടുന്നു; സമയക്രമീകരണം ഇങ്ങനെ

കായംകുളത്ത് നിന്നും പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം അണ്‍ റിസേര്‍വ്ഡ് എക്‌സ്പ്രസ്സ് ട്രെയിന്‍ സര്‍വീസ് റദ്ദാക്കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് കൊച്ചിയിലുണ്ടായ വെള്ളക്കെട്ടും അതേത്തുടര്‍ന്നുള്ള സിഗ്നല്‍ തകരാറും ഇന്നും ട്രെയിന്‍ ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. പല തീവണ്ടികളും വൈകിയോടുകയാണ്.  രാവിലെ കായംകുളത്ത് നിന്നും 8.50ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം അണ്‍ റിസേര്‍വ്ഡ് എക്‌സ്പ്രസ്സ് ട്രെയിന്‍ സര്‍വീസ് റദ്ദാക്കി. 

ഏറനാട് എക്‌സ്പ്രസ്, രപ്തിസാഗര്‍, ബിലാസ്പുര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ വൈകും. നാഗര്‍കോവില്‍ നിന്നും വെളുപ്പിന് രണ്ടു മണിക്ക് പുറപ്പെടേണ്ട മംഗളൂരു ഏറനാട് എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. 

രാവിലെ 06.35 ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടേണ്ട ഗോരഖ്പൂര്‍ രപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ്  6 മണിക്കൂര്‍ 10 മിനിറ്റ് വൈകി (ഉച്ചക്ക് 12.45ന് ) മാത്രമേ കൊച്ചുവേളിയില്‍ നിന്നും പുറപ്പെടുകയുള്ളൂ. രാവിലെ 08.30ന് പുറപ്പെടേണ്ട എറണാകുളം  ബിലാസ്പൂര്‍ സൂപ്പര്‍ ഫാസ്റ്റ് 11.15 ന് എറണാകുളത്ത് നിന്നും പുറപ്പെടുമെന്നും റെയില്‍വേ അറിയിച്ചു. 

എറണാകുളം -കോട്ടയം- കൊല്ലം മെമു എക്‌സ്പ്രസ് ബുധനാഴ്ച തൃപ്പൂണിത്തുറയില്‍ നിന്നാവും സര്‍വീസ് ആരംഭിക്കുക. എറണാകുളം ജങ്ഷനും തൃപ്പൂണിത്തുറയ്ക്കും ഇടയില്‍ ഈ ട്രെയിന്‍ ഭാഗികമായി റദ്ദ് ചെയ്തിട്ടുണ്ട്. കൊല്ലം- എറണാകുളം മെമു എക്‌സ്പ്രസ് മുളന്തുരുത്തി സ്‌റ്റേഷനിലും സര്‍വീസ് അവസാനിപ്പിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com