സംഘർഷം ആഗ്രഹിക്കുന്നില്ല, ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരും; ലത്തീൻ അതിരൂപത സർക്കുലർ 

മത്സ്യത്തൊഴിലാളികളുടെ സമരത്തോടുള്ള സംസ്ഥാന സർക്കാരിന്റെ നിസംഗ മനോഭാവം പ്രതിഷേധാർഹമെന്ന് ലത്തീൻ സഭ. തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്ന് സ‍ർക്കുലർ വായിച്ചു
വിഴിഞ്ഞത്ത് നിന്നുള്ള ചിത്രം/എക്‌സ്പ്രസ്‌
വിഴിഞ്ഞത്ത് നിന്നുള്ള ചിത്രം/എക്‌സ്പ്രസ്‌
Updated on

തിരുവനന്തപുരം: ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കും വരെ വിഴിഞ്ഞത്ത് സമരം തുടരുമെന്ന് ലത്തീൻ സഭ. തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്ന് സ‍ർക്കുലർ വായിച്ചു. സമരത്തിന്റെ പേരിൽ സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും പ്രകോപനപരമായ സാഹചര്യങ്ങളാണ് വിഴിഞ്ഞത്ത് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതെന്നും സർക്കുലറിൽ പറയുന്നു. 

മത്സ്യത്തൊഴിലാളികളുടെ സമരത്തോടുള്ള സംസ്ഥാന സർക്കാരിന്റെ നിസംഗ മനോഭാവം പ്രതിഷേധാർഹമാണെന്ന് സർക്കുലറിൽ ചൂണ്ടിക്കാട്ടി. അതിജീവന സമരത്തിന് നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുകയാണെന്നും സമാധാനാന്തരീക്ഷം ഉറപ്പുവരുത്താനും ചർച്ചയ്ക്കും സർക്കാർ മുൻകൈയെടുക്കണമെന്നും സർക്കുലറിൽ പറയുന്നു. തുറമുഖം സ്ഥിരമായി നിർത്തിവയ്ക്കണമെന്നല്ല മറിച്ച് നിർമാണം നിർത്തിവച്ചുള്ള പഠനമാണ് ആവശ്യമെന്നും സർക്കുലറിൽ പറയുന്നു. 

പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിൽ നിരായുധരായ സ്ത്രീകളെ പൊലീസുകാർ മർദ്ദിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സർക്കുലറിൽ ലത്തീൻ അതിരൂപത ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com