മത്സ്യത്തൊഴിലാഴികളുടെ പുനരധിവാസം, കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ എട്ടു ഏക്കര്‍, കൊച്ചി മെട്രോയ്ക്ക് 131 കോടി; മന്ത്രിസഭാ തീരുമാനം 

തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍  മത്സ്യബന്ധനവകുപ്പിന് ഭൂമി കൈമാറാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു
മന്ത്രിസഭാ യോഗം, ഫയല്‍
മന്ത്രിസഭാ യോഗം, ഫയല്‍
Published on
Updated on

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍  മത്സ്യബന്ധനവകുപ്പിന് ഭൂമി കൈമാറാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.  തിരുവനന്തപുരം ജില്ലയില്‍ മുട്ടത്തറ വില്ലേജില്‍ ക്ഷീരവികസന വകുപ്പിന്റെ കൈവശത്തിലുളള 17.43 ഏക്കര്‍ ഭൂമിയില്‍ നിന്നും 8 ഏക്കര്‍ ഭൂമി സേവനവകുപ്പുകള്‍ തമ്മിലുളള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ പ്രകാരം ഭൂമിയുടെ ഉടമസ്ഥത റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയാണ് മത്സ്യബന്ധന വകുപ്പിന് കൈമാറുക.

കൊച്ചി മെട്രോ റെയില്‍ പദ്ധതി പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെ ദീര്‍ഘിപ്പിക്കുന്നതിനുള്ള പ്രാരംഭ പ്രവൃത്തികള്‍ക്ക് പുതുക്കിയ ഭരണാനുമതി നല്‍കും. നിലവിലെ ഭരണാനുമതി തുകയായ 123 കോടി രൂപയോടൊപ്പം ഭൂമിയേറ്റെടുക്കുന്നതിന് അധികമായി ആവശ്യമായ 8,10,28,411 രൂപ കൂടി ഉള്‍പ്പെടുത്തി 131 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയാണ് നല്‍കുക.

വടക്കഞ്ചേരി-തൃശ്ശൂര്‍ ദേശീയ പാത വികസനം മൂലം (കുതിരാന്‍ ടണല്‍ നിര്‍മ്മാണത്തിന് ഏറ്റെടുത്ത വന ഭൂമി) നഷ്ടമാകുന്ന വന ഭൂമിക്ക് പകരം കാസര്‍കോട് ജില്ലയില്‍ വെള്ളരിക്കുണ്ട് താലൂക്കില്‍ ഭീമനടി വില്ലേജില്‍ 1.4318 ഹെക്ടര്‍ റവന്യു ഭൂമിയുടെ ഉടമസ്ഥാവകാശം വനം വകുപ്പിന്  കൈമാറാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com