വിവാഹിതനാണെന്ന് അറിഞ്ഞതോടെ കാമുകി ഉപേക്ഷിച്ചു; പുഴയില്‍ ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം

ആംബുലന്‍സ് ഡ്രൈവറായ ജോജോ എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.40ഓടെയാണ് സംഭവം
തൊടുപുഴയില്‍ പുഴയില്‍ ചാടിയ യുവാവിനെ രക്ഷിക്കുന്നു/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
തൊടുപുഴയില്‍ പുഴയില്‍ ചാടിയ യുവാവിനെ രക്ഷിക്കുന്നു/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌

തൊടുപുഴ: കാമുകന്‍ വിവാഹിതനാണ് എന്നറിഞ്ഞതോടെ പെണ്‍കുട്ടി മാതാപിതാക്കളോടൊപ്പം പോയതിന്റെ വിഷമത്തില്‍ പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്. പൊലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് യുവാവിനെ രക്ഷിച്ചു. 

ആംബുലന്‍സ് ഡ്രൈവറായ ജോജോ എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.40ഓടെയാണ് സംഭവം. പുഴയിലെ ഒഴുക്കില്‍പ്പെട്ട ജോജോ രക്ഷപെടുന്നതിനായി പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണില്‍ അള്ളിപ്പിടിച്ച് കിടന്നു. ഒഴുക്ക് ശക്തമായതിനെ തുടര്‍ന്ന് പൊലീസിന് രക്ഷപെടുത്താന്‍ സാധിച്ചില്ല. ഇതോടെയാണ് അഗ്നിരക്ഷാ സേനയെ വിളിച്ചത്. പാലത്തില്‍ വടംകെട്ടി തൂങ്ങിയാണ് അഗ്നിരക്ഷാ സേനാഗംങ്ങള്‍ പുഴയിലേക്ക് ഇറങ്ങിയത്. 

സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസി ജീവനക്കാരിയായ യുവതിക്കൊപ്പം ജോജോ പ്രണയത്തിലായിരുന്നു. നവംബര്‍ 11 മുതല്‍ യുവതി ജോജോക്കൊപ്പമാണ് താമസിച്ചത്. എന്നാല്‍ ജോജോ വിവാഹിതനാണ് എന്ന് അറിഞ്ഞതോടെ യുവതി മാതാപിതാക്കള്‍ക്കൊപ്പം തിരികെ പോയി. 

യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ ഇരുകൂട്ടരേയും തൊടുപുഴ പൊലീസ് വ്യാഴാഴ്ച സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സ്റ്റേഷനിലെത്തിയ യുവതി മാതാപിതാക്കള്‍ക്കൊപ്പം മടങ്ങി. യുവാവ് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com