'പത്തിന് അപ്പുറം പോകരുത്'- ശമ്പള വിതരണത്തിൽ കെഎസ്ആർടിസിക്ക് താക്കീതുമായി വീണ്ടും ഹൈക്കോടതി

നവംബറിലെ ശമ്പളം ഇതുവരെ നൽകാത്തത്​ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ്​ കോടതിയുടെ ഇടപെടൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണ കാര്യത്തിൽ താക്കീതുമായി ഹൈക്കോടതി. ശമ്പള വിതരണം വൈകരുതെന്ന് കോടതി വ്യക്തമാക്കി. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകണമെന്നും ഒരു കാരണവശാലും പത്തിനപ്പുറം പോകരുതെന്നും ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ താക്കീത്​ നൽകി.

ഇതേ നിർദേശം നേരത്തേ നൽകിയിരുന്നു. എന്നാൽ നവംബറിലെ ശമ്പളം ഇതുവരെ നൽകാത്തത്​ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ്​ കോടതിയുടെ ഇടപെടൽ​. ശമ്പളം വൈകുന്നതിനെതി​രെ ഏതാനും ജീവനക്കാർ നൽകിയ ഹർജിക്കൊപ്പം വിഷയം ഈ മാസം 15ന്​ പരിഗണിക്കാൻ മാറ്റി.

ജീവനക്കാർ കൂടുതൽ സമയം ജോലി ചെയ്യണമെന്ന്​ നിർദേശം നൽകിയത്​ കെഎസ്ആർടിസിക്ക്​ സഹായകമാകാനാണെന്ന്​ കോടതി പറഞ്ഞു. ഇതിലൂടെ പൊതുതാത്പര്യം സംരക്ഷിക്ക​​പ്പെടുമെന്നും കരുതി. എന്നാൽ ഇതിന്‍റെ പേരിൽ കൃത്യ സമയത്ത്​ ശമ്പളം നൽകാത്ത അവസ്ഥയുണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ല. കെഎസ്ആർടിസിയുടെ നടപടി അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com