കാറിന്റെ ബോണറ്റിനുള്ളില്‍ ഉഗ്രവിഷമുള്ള രാജവെമ്പാല;  മൂന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമം; പുറത്തെടുത്തു

മൂന്ന് മണിക്കൂര്‍ സമയമെടുത്താണ് പാമ്പിനെ പുറത്തെടുത്തത്.
കാറിനുള്ളില്‍ പുറത്തെടുത്ത രാജവെമ്പാല
കാറിനുള്ളില്‍ പുറത്തെടുത്ത രാജവെമ്പാല

കല്‍പ്പറ്റ: കാറിന്റെ ബോണറ്റിനുള്ളില്‍ രാജവെമ്പാല. വയനാട് കാട്ടിക്കുളത്താണ് സംഭവം. മൂന്ന് മണിക്കൂര്‍ സമയമെടുത്താണ് പാമ്പിനെ പുറത്തെടുത്തത്. കാട്ടിക്കുളം പനവല്ലി റോഡില്‍ പുഷ്പജന്റെ വീട്ടിലെ ഷെഡില്‍ നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിലാണ് രാജവെമ്പാലയെ കണ്ടത്. 

രാത്രിയിലും പാമ്പ് പുറത്ത് വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഷെഡ് പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടില്ല. കാറിന്റെ ബോണറ്റ് തുറന്നപ്പോള്‍ അതിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.തൃശ്ശിലേരി സെക്ഷനിലെ വനപാലകരേയും നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ പാമ്പു സംരക്ഷകന്‍ സുജിത്തിനേയും വീട്ടുകാര്‍ വിവരമറിയിച്ചു. 

ഉഗ്രവിഷമുള്ള രാജവെമ്പാലയാണ് കാറില്‍ കുടുങ്ങിയതെന്ന് മനസിലായ സുജിത്ത് സ്ഥലത്തെത്തി വനപാലകരുടേയും, നാട്ടുകാരുടേയും സഹായത്തോടെ കാറില്‍ നിന്നും പാമ്പിനെ സുരക്ഷിതമായി പുറത്തെടുക്കുകയുമായിരുന്നു.മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പുറത്തെടുത്തത്. പാമ്പിനെ വനമേഖലയില്‍ തുറന്നു വിട്ടു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com