വിരമിക്കല്‍ ഉത്തരവില്‍ ഭേദഗതി; പ്രായം കഴിഞ്ഞും ജീവനക്കാര്‍ക്കു തുടരാനാവില്ല

ഇന്നലെ തുറന്ന കോടതിയില്‍ പറഞ്ഞ ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നടപടി
ഹൈക്കോടതി, ഫയല്‍ ചിത്രം
ഹൈക്കോടതി, ഫയല്‍ ചിത്രം

കൊച്ചി: ഹൈക്കോടതിയിലെ ജീവനക്കാര്‍ക്കു വിരമിക്കല്‍ പ്രായം കഴിഞ്ഞു തുടരാന്‍ അനുമതിയില്ലെന്ന് സിംഗിള്‍ ബെഞ്ച്. ഇന്നലെ തുറന്ന കോടതിയില്‍ പറഞ്ഞ ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നടപടി. രണ്ടു ജീവനക്കാര്‍ക്ക് വിരമിക്കല്‍ പ്രായം ഉയര്‍ത്തി നല്‍കിയതായ വാര്‍ത്ത ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു.

ജോയിന്റ് രജിസ്ട്രാര്‍ വിജയകുമാരിയമ്മ, ഡഫേദാര്‍ സജീവ് കുമാര്‍ എന്നിവരാണ് വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിന് അപേക്ഷയുമായി സമീപിച്ചത്. ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കല്‍ പ്രായവുമായി ബന്ധപ്പെട്ട ഹര്‍ജി ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചിന്റെ പരിഗണനയിലാണ്. ഈ ബെഞ്ചിന്റെ ഉത്തരവ് വരാനിരിക്കെ, ഇരുവരുടെയും വിരമിക്കല്‍ നീട്ടി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവ് പുറപ്പെടുവിച്ചതാണ് ചര്‍ച്ചയ്ക്കു വഴിവച്ചത്. ശമ്പളം കൈപ്പറ്റാതെ ഇവര്‍ക്കു സര്‍വീസില്‍ തുടരാമെന്നായിരുന്നു ഉത്തരവ്.

ജീവനക്കാരുടെ വിരമിക്കല്‍ കോടതിയുടെ അന്തിമ തീര്‍പ്പിനു വിധേയമായിരിക്കുമെന്ന്, ഇന്ന് ബെഞ്ച് വ്യക്തമാക്കി. വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന കോടതിയുടെ ശുപാര്‍ശ സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്. ഇതില്‍ സര്‍ക്കാര്‍ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. കോടതി നടപടികള്‍ ഡിജിറ്റല്‍ ആവുന്ന ഘട്ടത്തില്‍ പരിചയമുള്ള ജീവനക്കാര്‍ അനിവാര്യമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com