മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അച്ഛന് 31 വര്‍ഷം കഠിന തടവ്, 75,000 രൂപ പിഴ

ഇടുക്കി പൈനാവ് അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൊടുപുഴ: മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛന് 31 വര്‍ഷം കഠിന തടവുശിക്ഷ. ഇടുക്കി പൈനാവ് അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് 75,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 

ഇടുക്കി കൊന്നത്തടി സ്വദേശിയെ ആണ് കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരമാണ് കോടതി 31 വര്‍ഷം കഠിന തടവ് വിധിച്ചത്. 2016 കാലഘട്ടത്തിലാണ് പീഡനം നടന്നത്.

 രാത്രികാലങ്ങളിൽ പല തവണകളായി പ്രതി മകളെ ശാരീരികമായി പീഡിപ്പിച്ചു ഗർഭിണിയാക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com