'പ്രണയബന്ധത്തെ കുറിച്ച് കളിയാക്കിയതിലുള്ള വൈരാഗ്യം'; എന്‍ജിനീയറുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍

യുവ എന്‍ജിനീയര്‍ അരുണ്‍ലാലിന്റെ കൊലപാതകത്തില്‍ പ്രതി അറസ്റ്റില്‍
ഫോറന്‍സിക് വിദഗ്ധരുടെ പരിശോധന
ഫോറന്‍സിക് വിദഗ്ധരുടെ പരിശോധന

തൃശൂര്‍: യുവ എന്‍ജിനീയര്‍ അരുണ്‍ലാലിന്റെ കൊലപാതകത്തില്‍ പ്രതി അറസ്റ്റില്‍. പടിഞ്ഞാറേകോട്ട ചിറയത്ത് ടിനു (37) വിനെയാണ് പേരാമംഗലം പൊലീസ്  അറസ്റ്റുചെയ്തത്. ടിനുവിന്റെ പ്രണയബന്ധത്തെക്കുറിച്ച് അരുണ്‍ കളിയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു

പുറ്റേക്കരയില്‍ അരുണ്‍ ലാല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ലഭിച്ച സിസി ടി വി ദൃശ്യങ്ങളും സാക്ഷിമൊഴികളുമാണ് പ്രതിയിലേക്ക് അന്വേഷണം എത്തിയത്. പ്രതി ടിനു കിഴക്കേക്കോട്ടയിലെ ബേക്കറി ജീവനക്കാരനാണ്. സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവമുള്ള ടിനു നഗരത്തിലെ ബാറില്‍ വച്ചാണ് അരുണ്‍ ലാലുമായി പരിചയത്തിലായത്. ഒരിക്കല്‍ തനിക്കൊരു യുവതിയുമായി പ്രണയമുണ്ടെന്ന് ടിനു അരുണിനോട് വെളിപ്പെടുത്തി. എന്നാല്‍ ഇക്കാര്യം പറഞ്ഞ് അരുണ്‍ ടിനുവിനെ കളിയാക്കിയതായി പൊലീസ് പറയുന്നു.

അതിനിടെ യുവതി ടിനുവുമായി അകന്നു. ഇത് അരുണ്‍ കാരണമെന്നാണ് പ്രതി കരുതിയിരുന്നത്. കഴിഞ്ഞ ദിവസം തൃശൂരിലെ ബാറില്‍ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ അരുണിനെ ടിനു കണ്ടു. ബൈക്കില്‍ വീട്ടില്‍ വിടാമെന്നു പറഞ്ഞ് കയറ്റിക്കൊണ്ടുപോയി. പുറ്റേക്കരയിലെ ഇടവഴിയില്‍ ബെക്ക് നിര്‍ത്തി അരുണ്‍ ലാലിനെ ഇറക്കി മര്‍ദ്ദനം തുടങ്ങി. നിലത്തുവീണ അരുണിനെ തലയിലും മുഖത്തും ചവിട്ടി. മര്‍ദ്ദനത്തിനിടെ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും പൊലീസ് പറയുന്നു.

നഗരത്തിലെ ബാറില്‍ മദ്യപിക്കുന്ന അരുണ്‍ ലാലിന്റെ സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചിരുന്നു. ഇരുവരും ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളും കിട്ടി. ടര്‍ഫില്‍ പന്തുകളി കഴിഞ്ഞ് വന്ന യുവാക്കള്‍ ഇരുവരും സംസാരിച്ചു നില്‍ക്കുന്നത് കണ്ടത് കേസില്‍ നിര്‍ണായകമായതായും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com