പി എസ് സി: റീവാല്യുവേഷൻ മുതൽ പരാതിക്കുള്ള അപേക്ഷകൾ വരെ, എല്ലാ സേവനങ്ങളും ഇനി ഉദ്യോഗാർഥിയുടെ പ്രൊഫൈൽ വഴി 

2023 മാർച്ച് 1 മുതൽ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി സേവനങ്ങളെല്ലാം ലഭ്യമാക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പിഎസ്‌സിയുടെ എല്ലാ സേവനങ്ങളും ഇനി സ്വന്തം പ്രൊഫൈൽ വഴി ഉദ്യോഗാർഥിക്ക് ലഭ്യമാകും. 2023 മാർച്ച് 1 മുതൽ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി സേവനങ്ങളെല്ലാം ലഭ്യമാക്കുമെന്ന് കമ്മിഷൻ അറിയിച്ചു. ജോലിക്ക് അപേക്ഷിക്കുന്നത് ഉൾപ്പെടെയുള്ള ചില  സേവനങ്ങൾ മാത്രമാണ് നിലവിൽ ലഭിക്കുന്നത്. 

ഉത്തരക്കടലാസ് പുനഃപരിശോധിക്കാനുള്ള അപേക്ഷകൾ, ഉത്തരക്കടലാസുകളുടെ പകർപ്പുകൾ ലഭ്യമാക്കാനുള്ള അപേക്ഷകൾ, പരീക്ഷ /അഭിമുഖം / പ്രമാണ പരിശോധന/ നിയമന പരിശോധന എന്നിവയുടെ തീയതിയിൽ മാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ, തുളസി സോഫ്റ്റ്‌വെയറിൽ പുതിയ വിദ്യാഭ്യാസ യോഗ്യത കൂട്ടിച്ചേർക്കാനുള്ള അപേക്ഷകൾ, സ്ക്രൈബിനു വേണ്ടിയുള്ള അപേക്ഷ, നിയമന പരിശോധനയ്ക്ക് ഫീസ്, ഉത്തര സൂചികയുമായി ബന്ധപ്പെട്ട പരാതി സമർപ്പിക്കാനുള്ള അപേക്ഷകൾ, മറ്റു പൊതുപരാതികൾ എന്നിവ പ്രൊഫൈൽ വഴി സമർപ്പിക്കാൻ കഴിയും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com