മണല്‍ക്കടത്ത് കേസില്‍ അറസ്റ്റിലായ ബിഷപ്പിനും വൈദികര്‍ക്കും വേണ്ടി സഭയുടെ പ്രത്യേക പ്രാര്‍ത്ഥന

വെള്ളിയാഴ്ച തിരുനെല്‍വേലി സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
സാമുവല്‍ മാര്‍ ഐറേനിയസ്
സാമുവല്‍ മാര്‍ ഐറേനിയസ്

തിരുവന്തപുരം: മണല്‍ക്കടത്ത് കേസില്‍ തമിഴ്‌നാട്ടില്‍ അറസ്റ്റിലായ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിനും മറ്റ് അഞ്ച് വൈദികര്‍ക്കും വേണ്ടി മലങ്കര കത്തോലിക്ക സഭക്ക് കീഴിലെ പളളികളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥന നടന്നു. 

വെള്ളിയാഴ്ച തിരുനെല്‍വേലി സെഷന്‍സ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇനി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനാണ് സഭയുടെ നീക്കം. അംബാ സമുദ്രത്തില്‍ മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട ഭദ്രാസനത്തിന്റെ ഉടമസ്ഥതയിലുളള മുന്നൂറ് ഏക്കര്‍ സ്ഥലത്ത് സഭ പാട്ടത്തിന് നല്‍കിയ ഭൂമിയുടെ മറവിലാണ് മണല്‍ ഖനനവും മണല്‍ക്കടത്തും നടന്നത്. 

കോട്ടയം സ്വദേശി മാനുവല്‍ ജോര്‍ജ് ഭൂമി പാട്ടത്തിനെടുത്ത് എം സാന്റ് സംഭരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി വാങ്ങി മണല്‍ ഖനനം നടത്തിയതില്‍ ഒന്‍പതെ മുക്കാല്‍ കോടി രൂപയാണ് സര്‍ക്കാര്‍ പിഴയിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com