പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ
ആര്യ
ആര്യ
Updated on

തിരുവനന്തപുരം: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. വെള്ളനാട് ചാങ്ങ തെക്കുംകര പുത്തൻവീട്ടിൽ അരുണിന്റെ ഭാര്യ ആര്യ (24)യാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. 

കഴിഞ്ഞ 11ന് പ്രസവ ചികിത്സയ്ക്കായി ആര്യയെ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 16ന് ആര്യയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി. എസ്എടിയിൽ വെച്ച് ശസ്ത്രക്രിയയിലൂടെ ഒരു ആൺകുഞ്ഞിന് ആര്യ ജന്മം നൽകിയെങ്കിലും ആരോഗ്യനില വഷളായി. തുടർന്ന് 18ന് രാവിലെ മെഡിക്കൽ കോളജിലെ മൾട്ടി സ്‌പെഷ്യാലിറ്റി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും വൈകീട്ട് മരിച്ചു. 

നെടുമങ്ങാട് ജില്ലാ ആശുപത്രി അധികൃതരുടെ അനാസ്ഥകാരണമുണ്ടായ ചികിത്സപ്പിഴവാണ് ആര്യ മരിക്കാൻ കാരണമെന്ന് ഭർത്താവ് അരുണും ബന്ധുക്കളും ആരോപിച്ചു. എന്നാൽ ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതിനെ തുടർന്നാണ് എസ്എടിയിലേക്ക് ആര്യയെ റഫർ ചെയ്തതെന്ന് ചികിത്സിച്ച നെടുമങ്ങാട് ആശുപത്രിയിലെ ഡോക്ടർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com