'ജനനേന്ദ്രിയം മുറിച്ചതിന് പിന്നില്‍ മൂന്ന് പേര്‍'; കേസില്‍ ബി സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ

ജനനേന്ദ്രിയം മുറിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സ്വാമി ഗംഗേശാനന്ദ
ഗംഗേശാനന്ദ, ഫയല്‍ ചിത്രം
ഗംഗേശാനന്ദ, ഫയല്‍ ചിത്രം

തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സ്വാമി ഗംഗേശാനന്ദ. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതില്‍ ഡിജിപി ബി സന്ധ്യയുടെ പങ്ക് അന്വേഷിക്കണം. തന്റെ ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ ചേര്‍ന്നാണ് ജനനേന്ദ്രിയം മുറിച്ചത്. താന്‍ തെറ്റ് ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് തനിക്കെതിരെ കുറ്റം കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും ഗംഗേശാനന്ദ പറഞ്ഞു. 

കേസില്‍ ഇന്ന് വൈകീട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് ഗംഗേശാനന്ദ വ്യക്തമാക്കിയിരുന്നു. ആക്രണത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ വ്യക്തമാക്കുമെന്നും സൂര്യന്‍ പതിയെയാണ് പ്രകാശിക്കുകയെന്നും നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നതായുമാണ് ഗംഗേശാനന്ദ വ്യക്തമാക്കിയത്.

പെണ്‍കുട്ടി ഗൂഢാലോചന നടത്തി

ഗംഗേശാനന്ദയെ ആക്രമിച്ചത് പരാതിക്കാരിയായ പെണ്‍കുട്ടിയാണെന്നാണ്  ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയും സുഹൃത്ത് അയ്യപ്പദാസും ഇതിനായി ഗൂഢാലോചന നടത്തിയതായും ക്രൈംബ്രാഞ്ചിന്റെ അന്തിമറിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവ ദിവസം പെണ്‍കുട്ടിയും അയ്യപ്പദാസും കൊല്ലത്തെ ബീച്ചില്‍ പദ്ധതി തയ്യാറാക്കി. കത്തി വാങ്ങി നല്‍കിയത് അയ്യപ്പദാസ് ആണെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരുമിച്ച് ജീവിക്കാന്‍ സ്വാമി തടസ്സമാണെന്ന് കണ്ടതോടെയാണ് ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടത്. കേസില്‍ ഇരുവരേയും പ്രതി ചേര്‍ക്കാന്‍ അന്വേഷണസംഘം നിയമോപദേശം തേടിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com