ഒരേ നമ്പറില്‍ 2 ടിക്കറ്റ്; കെബിപിഎസിനോട് വിശദീകരണം തേടുമെന്ന് ലോട്ടറി ഡയറക്ടര്‍

തികച്ചും വിശ്വസ്തവും സുതാര്യവുമായാണ് അച്ചടി മുതലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വകുപ്പ് നിര്‍വഹിക്കുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കാരുണ്യ ലോട്ടറിയുടെ ഒരേ നമ്പറിലുള്ള രണ്ടു ടിക്കറ്റുകള്‍ വിപണിയിലെത്തിയ സംഭവത്തില്‍ ടിക്കറ്റ് അച്ചടിച്ച കെബിപിഎസിനോട് വിശദീകരണം തേടുമെന്ന് വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍ അറിയിച്ചു. അച്ചടിയില്‍ വന്ന പിഴവു മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അത്യപൂര്‍വമായാണ് ഇങ്ങനെ സംഭവിക്കാറുള്ളതെങ്കിലും ഇത് ഗൗരവമായി കാണുമെന്നും അദ്ദേഹം പറഞ്ഞു.

തികച്ചും വിശ്വസ്തവും സുതാര്യവുമായാണ് അച്ചടി മുതലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വകുപ്പ് നിര്‍വഹിക്കുന്നത്. അച്ചടിപ്പിഴവ് മൂലം ഒരേ നമ്പറില്‍ ഒന്നിലധികം ടിക്കറ്റുകള്‍ വിപണിയിലെത്തുകയും ഈ നമ്പറിന് സമ്മാനം ലഭിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ സമ്മാനാര്‍ഹര്‍ക്ക് വകുപ്പ് സമ്മാനത്തുക നല്‍കും. അച്ചടി സ്ഥാപനത്തില്‍നിന്ന് ഈ തുക ഈടാക്കാന്‍ ഇത് സംബന്ധിച്ച കരാറില്‍ വ്യവസ്ഥയുണ്ടെന്നും ലോട്ടറി ഡയറക്ടര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com