കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വീണ്ടും സിപിഎം; തൃശൂരിലും മെഗാ തിരുവാതിര

80ലധികം പേർ തിരുവാതിരക്കായി അണിനിരന്നത്. തിരുവാതിര കാണാനായി നൂറിലധികം പേരെത്തി
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്


തൃശൂർ: തിരുവനന്തപുരത്തെ സിപിഎമ്മിന്റെ തിരുവാതിര കളിക്കെതിരെ വിമർശനം ഉയർന്നതിന് പിന്നാലെ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തൃശൂരിലും മെഗാ തിരുവാതിര. 80ലധികം പേർ തിരുവാതിരക്കായി അണിനിരന്നത്. തിരുവാതിര കാണാനായി നൂറിലധികം പേരെത്തി.

തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റിയാണ് തൃശൂരിലെ സിപിഎമ്മിന്റെ ജില്ലാ സമ്മേളനത്തിന് മുൻപായി തിരുവാതിര സംഘടിപ്പിച്ചത്.  
ഈ മാസം 21, 22, 23 തിയ്യതികളിലായാണ് സിപിഎമ്മിന്റെ തൃശൂർ ജില്ലാ സമ്മേളനം. ശനിയാഴ്ചയാണ് സമ്മേളനത്തിനു മുന്നോടിയായി തിരുവാതിരക്കളി നടന്നത്.

തിരുവനന്തപുരത്തെ തിരുവാതിരക്കളിക്കെതിരെ ഉയർന്ന വിമർശനങ്ങൾ കെട്ടടങ്ങുന്നതിന് മുൻപായാണ്  സിപിഎം തൃശൂരും മെഗാതിരുവാതിര സംഘടിപ്പിച്ചത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരിപാടികൾക്കെല്ലാം നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ മെ​ഗാ തിരുവാതിര നടത്തുന്നതാണ് ചോദ്യംചെയ്യപ്പെടുന്നത്. തിരുവനന്തപുരത്തെ മെഗാ തിരുവാതിരക്കെതിരെയാണ് സിപിഎം നേതൃത്വം പ്രതികരിച്ചത്. എന്നാല്‍ അതിന് പിന്നാലെ തൃശൂരും തിരുവാതിരക്കളി വന്നതോടെ വിമര്‍ശനം ശക്തമാകുമെന്ന് വ്യക്തം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com