സിപിഎം നേതാവ് പി എ മുഹമ്മദ് അന്തരിച്ചു

നേരിയതോതിലുള്ള പക്ഷാഘാതത്തെ തുടർന്ന്‌ ഒരു മാസമായി ചികിത്സയിലായിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കല്‍പ്പറ്റ: സിപിഎം നേതാവ് പി എ മുഹമ്മദ് അന്തരിച്ചു. 84 വയസ്സായിരുന്നു. വൈത്തിരി ചേലോട്  ഗുഡ്‌ഷെപ്പേര്‍ഡ് ആശുപത്രിയില്‍ വെള്ളിയാഴ്ച പകല്‍ 11.30 ഓടെയായിരുന്നു അന്ത്യം.

സിപിഎം വയനാട് മുന്‍ ജില്ലാ സെക്രട്ടറിയാണ്. 1973ല്‍  സിപിഎം വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോള്‍  മുതല്‍  സെക്രട്ടറിയറ്റംഗമായിരുന്ന, പി എ മുഹമ്മദ്, കാല്‍ നൂറ്റാണ്ട് കാലം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

സിപിഐ സംസ്ഥാന കമ്മറ്റി അംഗം ,സിഐടിയു ജില്ലാ പ്രസിഡന്റ്,  വൈത്തിരി പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക്‌ പ്രസിഡന്റ്‌, മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌, ദേശാഭിമാനി ഡയറക്ടർ ബോർഡംഗം തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

2017 ൽ ആരോഗ്യപരമായ കാരണങ്ങളാൽ സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാകുകയായിരുന്നു. നേരിയതോതിലുള്ള പക്ഷാഘാതത്തെ തുടർന്ന്‌ ഒരു മാസമായി ചികിത്സയിലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com