എംബിബിഎസ്, ബിഡിഎസ് പ്രവേശനം; ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

എംബിബിഎസ്, ബിഡിഎസ് പ്രവേശനം; ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. പ്രവേശനത്തിനു യോഗ്യത നേടിയവർക്ക് 29നു വൈകീട്ട് അഞ്ച് മണി വരെ ഓപ്ഷൻ നൽകാം. ഫെബ്രുവരി രണ്ടിന് വൈകീട്ട് ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിക്കുന്നവർ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടയ്ക്കേണ്ട ഫീസ് ഓൺലൈനായോ ഹെഡ് പോസ്റ്റ് ഓഫീസ് വഴിയോ അടയ്ക്കണം. തുടർന്നു ഫെബ്രുവരി 3 മുതൽ 7 നു വൈകീട്ട് നാല് മണി വരെ കോളജുകളിൽ ഹാജരായി പ്രവേശനം നേടണം.

പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കോളജുകളിലേക്കും ഈ ഘട്ടത്തിൽ ഓപ്ഷൻ നൽകണം. പുതിയതായി കോളജുകളെ ഉൾപ്പെടുത്തുന്നില്ലെങ്കിൽ അടുത്ത ഘട്ടങ്ങളിൽ പുതിയ ഓപ്ഷൻ നൽകാൻ അനുവദിക്കില്ല. അലോട്മെന്റ് ലഭിക്കുന്നവർ നിശ്ചിത തീയതിക്കുള്ളിൽ പ്രവേശനം നേടിയില്ലെങ്കിൽ അലോട്മെന്റ് റദ്ദാകും. ഈ വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്മെന്റുകളിലേക്കു പരിഗണിക്കില്ല. 

അലോട്മെന്റ് ലഭിച്ചാൽ പ്രവേശനം നേടുമെന്ന് ഉറപ്പുള്ള കോളജുകളിലേക്കും കോഴ്സുകളിലേക്കും മാത്രം ഓപ്ഷൻ നൽകാൻ ശ്രദ്ധിക്കണം. 15 സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് വിജ്ഞാപനത്തിലുണ്ട്. സ്വാശ്രയ ഡെന്റൽ കോളജുകളുടെ പൊതുവായ ഫീസും ഉൾപ്പെടുത്തി. നാല് മെഡിക്കൽ കോളജുകളിലേതു തീരുമാനിച്ചിട്ടില്ല. ഫലം തടഞ്ഞുവച്ച വിദ്യാർത്ഥികൾക്കും ഓപ്ഷൻ നൽകാം. ഇവർ 28നു വൈകീട്ടു മൂന്നിന് മുൻപു ഫലം പ്രസിദ്ധീകരിക്കാനുള്ള രേഖകൾ അപ്‍ലോഡ് ചെയ്യണം. അല്ലെങ്കിൽ അവരുടെ ഓപ്ഷൻ പരിഗണിക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com