മം​ഗളൂരു-തിരുപ്പതി ട്രെയിൻ: പരി​ഗണിക്കാമെന്ന് റെയിൽവേ, മലബാറിലുള്ളവർക്ക് പ്രതീക്ഷ

പ്ര​മു​ഖ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ തി​രു​പ്പ​തി​യി​ലേ​ക്ക്​ മം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ ട്രെ​യി​ൻ സ​ർ​വി​സ്​ തു​ട​ങ്ങു​ന്ന​ത്​ പ​രി​ഗ​ണി​ക്കാ​മെ​ന്ന്​ ദ​ക്ഷി​ണ റെ​യി​ൽ​വേ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാ​സ​ർ​കോ​ട്​: പ്ര​മു​ഖ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ തി​രു​പ്പ​തി​യി​ലേ​ക്ക്​ മം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ ട്രെ​യി​ൻ സ​ർ​വി​സ്​ തു​ട​ങ്ങു​ന്ന​ത്​ പ​രി​ഗ​ണി​ക്കാ​മെ​ന്ന്​ ദ​ക്ഷി​ണ റെ​യി​ൽ​വേ.​ ബോ​ർ​ഡിന്റെ ടൈം​ടേ​ബി​ൾ ക​മ്മി​റ്റി​യു​ടെ അ​ടു​ത്ത യോ​ഗം നി​ർ​ദേ​ശം പ​രി​ശോ​ധി​ക്കു​മെ​ന്ന്​ ദ​ക്ഷി​ണ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പാലക്കാട് വഴി ട്രെയിൻ അനുവദിച്ചാൽ മലബാറിലുള്ളവർക്ക് ​ഗുണകരമാകും.

ക​ഴി​ഞ്ഞ​യാ​ഴ്​​ച ന​ട​ന്ന പാ​ല​ക്കാ​ട്​ ഡി​വി​ഷ​നി​ലെ എം.പി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ്​ വി​ഷ​യം ച​ർ​ച്ച​യാ​യ​ത്. മം​ഗ​ളൂ​രു സെ​​ൻ​ട്ര​ലി​ൽ​നി​ന്ന്​ ഹാ​സ​ൻ വ​ഴി ട്രെ​യി​ൻ വേ​ണ​മെ​ന്നാ​ണ്​ ദ​ക്ഷി​ണ ക​ന്ന​ഡ എംപി യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. 

മം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ ഏ​റ്റ​വും സൗ​ക​ര്യ​പ്ര​ദം​ പാ​ല​ക്കാ​ട്​ വ​ഴി​യാ​ണെ​ന്നി​രി​ക്കെ​യാ​ണ്​ ഇ​ദ്ദേ​ഹം ക​ർ​ണാ​ട​ക വ​ഴി​യു​ള്ള നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ച​ത്. നേ​ര​ത്തെ മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ജ​മ്മു​താ​വി എ​ക്സ്പ്ര​സ് തി​രു​പ്പ​തി വ​ഴി സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്നു. കോ​വി​ഡ് ആ​യ​പ്പോ​ൾ നി​ർ​ത്തു​ക​യാ​യി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com