ബംഗളൂരുവില്‍ നിന്ന് ബൈക്കില്‍ ലഹരിമരുന്ന് കടത്ത്; രണ്ട് യുവാക്കള്‍ കോഴിക്കോട്ട് പിടിയില്‍

ബൈക്കില്‍ ലഹരിമരുന്ന് കടത്തിയ രണ്ടു യുവാക്കള്‍ പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: ബൈക്കില്‍ ലഹരിമരുന്ന് കടത്തിയ രണ്ടു യുവാക്കള്‍ പിടിയില്‍. മലാപ്പറമ്പ് സ്വദേശി വിഷ്ണുവും തിരൂരങ്ങാടി സ്വദേശി വൈശാഖുമാണ് അറസ്റ്റിലായത്.

ഇന്ന് രാവിലെയാണ് സംഭവം. രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 55 ഗ്രാം എംഡിഎംഎ ആണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ബംഗളൂരുവില്‍ നിന്ന് ബൈക്കില്‍ ലഹരിമരുന്ന് കടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com