ആദ്യം 10,000, പിന്നെ 1000, ഒടുവിൽ ഒരുകോടി!; ആഴ്ചകൾക്കിടെ ദിവാകരനെ തേടി ഭാ​ഗ്യമെത്തിയത് മൂന്ന് തവണ 

പണമില്ലാത്തതിനാൽ സുഹൃത്തിനോട് 50 രൂപ കടംവാങ്ങിയാണ് ടിക്കറ്റെടുത്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: ആഴ്ചകളുടെ വ്യത്യാസത്തിൽ മൂന്ന് തവണയാണ് ദിവാകരനെ ഭാ​ഗ്യദേവത കടാക്ഷിച്ചത്. രണ്ടാഴ്ച മുമ്പെടുത്ത രണ്ട്‌ ലോട്ടറിടിക്കറ്റുകൾക്ക് 5000 രൂപ വീതമാണ് ആദ്യം ലഭിച്ചത്. കിട്ടിയ പൈസ കൊണ്ട് വീണ്ടും 10 ടിക്കറ്റെടുത്തു. അതിൽ 1000 രൂപ അടിച്ചു. പിന്നാലെ മൂന്നാമതൊരു ടിക്കറ്റ് കൂടി എടുത്തു. കേരള ലോട്ടറിയുടെ ഫിഫ്റ്റി-ഫിഫ്റ്റി ടിക്കറ്റ്. വെള്ളികുളങ്ങര സ്വദേശി നിർമാണത്തൊഴിലാളിയായ ദിവാകരനെ തേടി ഇക്കുറി എത്തിയത് ഒന്നാംസമ്മാനമായ ഒരുകോടി രൂപ. 

എന്നും  രാവിലെ സുഹൃത്തുക്കൾക്കൊപ്പം നീന്താൻപോകുന്ന ശീലമുണ്ട് ദിവാകരന്. ഞായറാഴ്ച അങ്ങനെ നീന്താൻ പോയവഴിയാണ് ലോട്ടറിവിൽപ്പനക്കാരനെ കണ്ടതും ടിക്കറ്റെടുത്തതും. പണമില്ലാത്തതിനാൽ സുഹൃത്തിനോട് 50 രൂപ കടംവാങ്ങിയാണ് ടിക്കറ്റെടുത്തത്. വൈകിട്ട് ഫലം വന്നെങ്കിലും ഒന്നാംസമ്മാനം അടിച്ചവിവരം ദിവാകരൻ അറിഞ്ഞില്ല. പിറ്റേന്ന് പത്രം നോക്കിയപ്പോഴാണ് സമ്മാനവിവരം അറിഞ്ഞത്. 

ഗിരിജയാണ് ഭാര്യ. സുകൃത് സൂര്യ, ഹൃത് സൂര്യ എന്നിവരാണ്‌ മക്കൾ. കുറച്ച് കടബാധ്യതയുള്ളത് തീർക്കണമെന്നുള്ളതാണ് പ്രധാന ആഗ്രഹമെന്ന് സമ്മാനമടിച്ചശേഷം ദിവാകരൻ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com