ഭക്ഷണത്തിന് പണം ചോദിച്ചു; ആലുവയിൽ ഹോട്ടൽ ആക്രമിച്ച് ഉടമയെ കൊലപ്പെടുത്താൻ ശ്രമം; ഒളിവിൽ കഴിഞ്ഞ നാല് പേർ പിടിയിൽ

ഭക്ഷണത്തിന് പണം ചോദിച്ച വൈരാഗ്യത്തില്‍ സംഘം ഹോട്ടലുടമയുമായി തര്‍ക്കിച്ച് പണം കൊടുക്കാതെ പോയി. പിന്നീട് തിരികെ വന്ന് ആക്രമണം നടത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ആലുവയിൽ ഹോട്ടല്‍ ആക്രമിച്ച് ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. പുളിഞ്ചോടുള്ള ടര്‍ക്കിഷ് മന്തി ഹോട്ടല്‍ ആക്രമിച്ച് ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. 

സംഭവ ശേഷം ഒളിവിലായിരുന്ന ആലുവ പുളിഞ്ചോട് എടത്തല മുരിങ്ങാശേരി വീട്ടില്‍ സിയാദ് (37), തൃക്കാക്കര വടകോട് കുറുപ്ര ഭാഗത്ത് നിന്നും ഇപ്പോള്‍ കൊടികുത്തിമലയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വീട്ടില്‍ ഷാഹുല്‍ (35), നൊച്ചിമ എന്‍.എ.ഡി ചാലയില്‍ വീട്ടില്‍ സുനീര്‍ (23), തൃക്കാക്കര ഞാലകം തിണ്ടിക്കല്‍ വീട്ടില്‍ സനൂപ് (32) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് കടുങ്ങല്ലൂര്‍ കല്ലിടം പുരയില്‍ മുഹമ്മദ് അല്‍ത്താഫ് (36), മാര്‍ക്കറ്റിന് സമീപം ഗ്രേറ്റ് വാട്ടര്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന സിയാദിന്റെ ഭാര്യ റൂച്ചി (41) എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. സിയാദിന്റെ പേരില്‍ പത്തോളം കേസുകളുണ്ട്. 

ഭക്ഷണത്തിന് പണം ചോദിച്ച വൈരാഗ്യത്തില്‍ സംഘം ഹോട്ടലുടമയുമായി തര്‍ക്കിച്ച് പണം കൊടുക്കാതെ പോയി. പിന്നീട് തിരികെ വന്ന് ആക്രമണം നടത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. 

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ പിടികൂടുന്നതിന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. വിവിധയിടങ്ങളില്‍ നിന്നു മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com