കൊലപാതകക്കേസിലെ വിചാരണയ്ക്കിടെ തെളിവ് 'മുങ്ങി'; ഫോട്ടോയ്ക്കായി തിരച്ചില്‍; കോടതിയില്‍ നാടകീയ രംഗങ്ങള്‍

തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് വിചാരണയ്ക്കിടെ ഫോട്ടോ ഗ്രാഫ് കാണാതായത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വിചാരണയ്ക്കിടെ കൊലപാതകക്കേസിലെ പ്രധാനതെളിവായ ഫോട്ടോഗ്രാഫ് കാണാതായതിനെ തുടര്‍ന്ന് കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് വിചാരണയ്ക്കിടെ ഫോട്ടോ ഗ്രാഫ് കാണാതായത്. തുടര്‍ന്ന് ഫോട്ടോ ഗ്രാഫ് കണ്ടെത്താനും, അല്ലെങ്കില്‍ ഫോട്ടോ ഗ്രാഫ് നഷ്ടമായത് എങ്ങനെയാണെന്നുള്ളതിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉദ്യോഗസ്ഥരോട് ജഡ്ജി ആവശ്യപ്പെട്ടു. 

കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ വിചാരണ നടക്കവെയാണ് സംഭവം. കൊലപാതകത്തിന്റെ തെളിവായി പൊലീസ് 21 ഫോട്ടോകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതില്‍ ഒരു ഫോട്ടോ ഗ്രാഫ് കാണാതായത് ജഡ്ജിയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വിചാരണസമയത്ത് കോടതി 
മുറിക്കകകത്തുള്ള എല്ലാവരോടും കോടതി മുറിയില്‍ തന്നെ തങ്ങാന്‍ ജഡ്ജി ആവശ്യപ്പെട്ടു. അഭിഭാഷകര്‍ ഉള്‍പ്പടെ എട്ടുപേരാണ് ആ സമയത്ത് കോടതി മുറിയില്‍ ഉണ്ടായിരുന്നത്. ആദ്യം ഫോട്ടോ ഗ്രാഫ് കാണാതയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ജഡ്ജി പറഞ്ഞെങ്കിലും,  
അതിനുശേഷം ഒന്നുകില്‍ ഫോട്ടോ ഗ്രാഫ് കണ്ടെത്താനും, അല്ലെങ്കില്‍ നഷ്ടമായത് എങ്ങനെയെന്നതുള്‍പ്പടെ  വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com