ഐഎച്ച്ആർഡി കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം

ജൂലൈ 28ന് രാവിലെ 10  മുതൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ്സ് ഡവലപ്പ്‌മെന്റിന്റെ (ഐഎച്ച്ആർഡി) കീഴിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2022-23 അധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ കോളേജുകൾക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ/ ഓഫ് ലൈൻ വഴി പ്രവേശനത്തിനായി അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. 

കോഴിക്കോട് (0495-2765154, 2768320, 8547005044), താമരശ്ശേരി (0495-2223243, 8547005025), വട്ടംകുളം (0494-2689655, 8547006802), മുതുവള്ളൂർ (0483-2963218, 8547005070, 7736913218), വടക്കാഞ്ചേരി (0492-2255061, 8547005042), അഗളി (04924-254699, 9447159505), നാട്ടിക (0487-2395177, 8547005057), ചേലക്കര (0488-4227181, 295181, 8547005064), കൊടുങ്ങലൂർ (0480-2816270, 8547005078) എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ജൂലൈ 28ന് രാവിലെ 10  മുതൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപ (എസ്.സി,എസ്.റ്റി 350രൂപ) രജിസ്‌ട്രേഷൻ ഫീസ്  ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com