ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ദേശീയ ഇ–ഗവേണൻസ് സേവന റിപ്പോർട്ടിൽ ഒന്നാമത് കേരളം. ധനകാര്യം, തൊഴിൽ, വിദ്യാഭ്യാസം, തദ്ദേശ ഭരണം, സാമൂഹിക ക്ഷേമം, പരിസ്ഥിതി, ടൂറിസം തുടങ്ങി വിവിധ മേഖലകളിലെ ഇ ഗവേണൻസ് വഴിയുള്ള പൊതുസേവന നിർവഹണത്തിലെ മികവ് വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. ഇന്നലെയാണ് നാഷനൽ ഇ–ഗവേണൻസ് സർവീസ് ഡെലിവറി അസെസ്മെന്റ് റിപ്പോർട്ട് കേന്ദ്രം പുറത്തിറക്കിയത്.
കേന്ദ്രഭരണ പ്രദേശങ്ങളിൽ ജമ്മു-കശ്മീർ ആണ് ഒന്നാം സ്ഥാനത്ത്. സംസ്ഥാന സർക്കാർ പോർട്ടലുകളുടെ കാര്യക്ഷമതയിലും കേരളത്തിനാണ് ഒന്നാം സ്ഥാനം. വിവര സാങ്കേതികവിദ്യാ സങ്കേതങ്ങൾ ഉപയോഗിച്ചു സർക്കാർ സേവനങ്ങളുടെ കൂടുതൽ മെച്ചപ്പെട്ട നിർവഹണം സാധ്യമാക്കാൻ കഴിഞ്ഞതു മൂലമാണ് കൂടുതൽ സ്കോർ നേടാൻ കേരളത്തിനു സാധിച്ചത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ