'ജോ ജോസഫിന്റെ അശ്ലീല വീഡിയോ': 7 ദിവസത്തിനകം മാപ്പുപറയണം;  ഇപി ജയരാജന് സതീശന്റെ വക്കീല്‍ നോട്ടീസ്

ഇതിന് തയാറായില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു
ഇപി ജയരാജന്‍- വിഡി സതീശന്‍
ഇപി ജയരാജന്‍- വിഡി സതീശന്‍

കൊച്ചി:  എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വക്കീല്‍ നോട്ടീസ്. തൃക്കാക്കര ഉപതെരഞ്ഞടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ അശ്ലീല വീഡിയോ നിര്‍മ്മിച്ചത് പ്രതിപക്ഷ നേതാവാണെന്ന പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന്് വക്കീല്‍ നോട്ടീസില്‍ പറയുന്നു. 

പ്രസ്താവന പിന്‍വലിച്ച് ഏഴുദിവസത്തിനകം മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. ഇതിന് തയാറായില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. പ്രതിപക്ഷ നേതാവിന് വേണ്ടി ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി നായരാണ് ഇപി ജയരാജന് നോട്ടീസ് അയച്ചത്. 

സ്ഥാനാര്‍ഥിയുടെ അശ്ലീല വിഡിയോ, തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വലിയ വിവാദമായിരുന്നു. വീഡിയോ ഇറക്കിയത് കോണ്‍ഗ്രസ് ആണെന്നായിരുന്നു എല്‍ഡിഎഫിന്റെ ആരോപണം.  തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും വീഡിയോയ്ക്ക് പിന്നില്‍ വിഡി സതീശനാണെന്നായിരുന്നു ഇപിയുടെ പരാമര്‍ശം. ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിനായിരുന്നു വിജയം.

ഈ വാർത്ത കൂടി വായിക്കാം

പാലാ ജനറല്‍ ആശുപത്രിക്ക് കെ എം മാണിയുടേ പേരിടും; മന്ത്രിസഭാ തീരുമാനം
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com