റീച്ചാര്‍ജ് ചെയ്തിട്ടും സേവനം തടസപ്പെട്ടു; ബിഎസ്എന്‍എല്‍ 10,000 രൂപ നഷ്ടപരിഹാരം നല്‍കണം

റീച്ചാർജ് ചെയ്തിട്ടും മൊബൈൽ ഉപയോക്താവിനു സേവനം മുടക്കിയതിന് ബിഎസ്എൻഎല്ലിന് എതിരെ വിധി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ആലപ്പുഴ: റീച്ചാർജ് ചെയ്തിട്ടും മൊബൈൽ ഉപയോക്താവിനു സേവനം മുടക്കിയതിന് ബിഎസ്എൻഎല്ലിന് എതിരെ വിധി. 10,000 രൂപയും 1,000 രൂപ കോടതിച്ചെലവും നൽകാനാണ് ഉത്തരവ്. ഉപഭോക്തൃതർക്ക പരിഹാര കമ്മിഷന്റെയാണ് വിധി. 

മണ്ണഞ്ചേരി പൊന്നാട് ഷൈജു നിവാസിൽ  സുനിൽ ആണ്  ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. 485 രൂപയ്ക്കാണ് റീചാർജ് ചെയ്തത്. എന്നാൽ നിശ്ചിത കാലാവധിക്കു മുന്നേ സേവനം നിലച്ചു. ഇതോടെ വീണ്ടും ചാർജ് ചെയ്തു. എന്നാൽ അടുത്തദിവസം ഒരു മണിക്കൂറോളം സേവനങ്ങൾ ലഭ്യമായില്ല. 

ഇതിലൂടെ എൽഐസി ഏജന്റായ സുനിലിനു നിർണായക ഇടപാടുകൾ നഷ്ടമായി. ഇത് വലിയ നഷ്ടമുണ്ടാക്കി എ‌ന്ന് ചൂണ്ടി കാണിച്ചു നൽകിയ കേസിലാണു കമ്മിഷൻ പ്രസിഡന്റ് എസ് സന്തോഷ് കുമാർ ബിഎസ്എൻഎല്ലിനോട് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com