'അക്രമം തുടര്‍ന്നാല്‍ ധീരജിന്റെ അവസ്ഥ ഉണ്ടാകും'; വീണ്ടും പ്രകോപന പ്രസംഗവുമായി സി പി മാത്യു

ഇടുക്കി എഞ്ചിനീയറിങ് കോളജില്‍ സംഘര്‍ഷത്തിനിടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകനായ ധീരജ് കുത്തേറ്റുമരിച്ചത്
സിപി മാത്യു/ ഫെയ്സ്ബുക്ക് ചിത്രം
സിപി മാത്യു/ ഫെയ്സ്ബുക്ക് ചിത്രം


തൊടുപുഴ: പ്രകോപന പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു. രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചതുപോലുള്ള നടപടി തുടര്‍ന്നാല്‍ എസ്എഫ്‌ഐയുടെ ഗുണ്ടാപ്പടയ്ക്ക് ധീരജിന്റെ അവസ്ഥ ഉണ്ടാകുമെന്നായിരുന്നു സിപി മാത്യുവിന്റെ പരാമര്‍ശം.  മുരിക്കാശ്ശേരിയില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെതിരായും അഗ്‌നിപഥ് പദ്ധതിക്കെതിരായും കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് വിവാദ പ്രസ്താവന. 

ഇടുക്കി എഞ്ചിനീയറിങ് കോളജില്‍ സംഘര്‍ഷത്തിനിടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകനായ ധീരജ് കുത്തേറ്റുമരിച്ചത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം അറസ്റ്റിലായിരുന്നു. 

നേരത്തെയും സി പി മാത്യുവില്‍ നിന്നും വിവാദ പ്രസംഗം ഉണ്ടായിട്ടുണ്ട്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെയായിരുന്നു പ്രകോപന പ്രസംഗം. യുഡിഎഫില്‍ നിന്ന് വിജയിച്ച രാജി ചന്ദ്രന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തണലില്‍ സുഖവാസം അനുഭവിക്കുകയാണ്. 

കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ രാജി ചന്ദ്രനെ രണ്ട് കാലില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ വരാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രസ്താവന. ഇതിനെതിരെ രാജി ചന്ദ്രന്‍ നല്‍കിയ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും മാത്യുവിനെതിരെ ഇടുക്കി പൊലീസ് കേസെടുത്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com