വടകര: കടല്‍ത്തീരത്തെ കരിങ്കല്‍ഭിത്തിക്കുള്ളില്‍ എട്ടു വയസ്സുകാരന്‍ അകപ്പെട്ടു. വടകര മുട്ടുങ്ങല്‍ കക്കാട്ട് പള്ളിക്ക് സമീപത്തെ കടല്‍ക്കരയിലെ കരിങ്കല്ലിനിടയിലാണ് എട്ട് വയസ്സുകാരന്‍ അകപ്പെട്ടത്. വരാന്റെ തയ്യില്‍ മുബീനയുടെ മകന്‍ ഷിയാസാണ് അപകടത്തില്‍പ്പെട്ടത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
വെള്ളിയാഴ്ച അഞ്ച് മണിയോടെയാണ് സംഭവം. വൈകുന്നേരം മാതാപിതാക്കളോടൊപ്പം ബീച്ചിലെത്തിയതായിരുന്നു. കുട്ടിക്ക് ആരോഗ്യപ്രശ്‌നമില്ല. എന്നാല്‍ കല്ലുകള്‍ മാറ്റിയാല്‍ മാത്രമേ പുറത്തെടുക്കാന്‍ കഴിയുകയുള്ളൂ. ഫയര്‍ഫോഴ്‌സിനൊപ്പം നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക