ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണമില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു
ശബരിമല , ഫയല്‍ചിത്രം
ശബരിമല , ഫയല്‍ചിത്രം


കൊച്ചി: ശബരിമല മീനമാസ പൂജയ്ക്കും ഉത്സവത്തിനും എണ്ണം നിയന്ത്രിക്കാതെ ഭക്തരെ കടത്തിവിടുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിലവില്‍ പ്രതിദിനം 15,000 ഭക്തര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. 

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണത്തില്‍ ഇളവ് വരുത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 

ശബരിമല ഉത്സവം ഇന്ന് കൊടിയേറി. പുലര്‍ച്ചെ മുതല്‍ തീര്‍ത്ഥാടകരെ കടത്തിവിട്ടു തുടങ്ങി. 17ന് പള്ളിവേട്ടയും 18ന് പമ്പയില്‍ ആറാട്ടും നടക്കും. വിര്‍ച്വല്‍ ക്യു ബുക്ക് ചെയ്യാത്തവര്‍ക്ക് നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 14 മുതല്‍ 19 വരെ മീനമാസ പൂജകളും നടക്കും. 19 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com